ദുബൈ: റോഡുകളിൽനിന്നും ചന്തകളിൽനിന്നും സിഗററ്റ് കുറ്റികളും ചെറിയ മാലിന്യവും നീക്കം ചെയ്യാൻ ദുബൈ നഗരസഭ 40 അത്യാധുനിക ഉപകരണം സജ്ജീകരിച്ചു.
സന്തോഷകരവും സുസ്ഥിരവുമായ നഗരം സൃഷ്ടിക്കുകയെന്ന ദുബൈ നഗരസഭയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഉന്നത ഗുണനിലവാരമുള്ള 24 മണിക്കൂർ സേവനം ഇൗ ഉപകരണങ്ങൾ വഴി ലഭ്യമാകുമെന്ന് മാലിന്യ കൈകാര്യ വകുപ്പ് ഡയറക്ടർ അബ്ദുൽ മജീദ് സിഫാഇ അറിയിച്ചു.
നീക്കം ചെയ്യാൻ പ്രയാസമുള്ള ചെറിയ മാലിന്യം ഒഴിവാക്കുന്നതിനാണ് ഇൗ ഉപകരണം. 120 ലിറ്റർ ശേഷിയുള്ള ഉപകരണത്തിന് മണ്ണും െപാടിയും ഒരു സഞ്ചിയിലും സിഗററ്റ് കുറ്റികൾ മറ്റൊരു ബാഗിലുമായി സൂക്ഷിക്കാൻ കഴിയും.
ഉപയോഗിക്കാനും കൊണ്ടുപോകാനും എളുപ്പമുള്ളതാണ് ഉപകരണം. തൊഴിലാളികൾക്ക് എല്ലാ സമയത്തും ഇത് ഉപയോഗിക്കാൻ സാധിക്കുകയും സമയവും അധ്വാനവും ലാഭിക്കാനാവുകയും ചെയ്യുമെന്നും അബ്ദുൽ മജീദ് സിഫാഇ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.