അജ്മാന്: അനധികൃത ഉൽപ്പന്ന വിതരണക്കാര്‍ക്ക് മുന്നറിയിപ്പുമായി അജ്മാനിലെ സാമ്പത്തിക വികസന വകുപ്പ്. എല്ലാ വിതരണക്കാർക്കും എമിറേറ്റിലോ മറ്റ് എമിറേറ്റുകളിൽ നിന്നോ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിന് ആവശ്യമായ അനുമതി ഉണ്ടെന്ന് ഉറപ്പ് വരുത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഇത്തരം നടപടിക്രമങ്ങള്‍ പാലിക്കാത്ത വിതരണക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അജ്മാന് സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച സര്‍ക്കുലറുകള്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതോടൊപ്പം നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനായി അജ്മാൻ ഡി.ഇ.ഡി പരിശോധനാ ക്യാമ്പയ്നുകൾ നടത്തും.
ഉൽപ്പന്ന ഗുണനിലവാരം ഉറപ്പാക്കുക, അവയുടെ ഉറവിടം കണ്ടെത്തുക, ഉപഭോക്തൃ അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ എല്ലാ നിക്ഷേപകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അജ്മാന് സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. വിതരണക്കാരന് അനുമതിയില്ലെന്ന് കണ്ടെത്തിയാൽ ആവശ്യമായ അംഗീകാരം നേടുന്നതിന് ഔദ്യോഗിക ചാനലുകൾ വഴി അജ്മാൻ ഡി.ഇ.ഡിയുമായി ബന്ധപ്പെടണമെന്ന് അവരെ അറിയിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. അനധികൃത വിതരണക്കാരുമായി നിങ്ങൾ ഒരു ഇടപാടിലും ഏർപ്പെടരുതെന്നും കൊമേഴ്സ്യൽ രജിസ്ട്രേഷൻ വകുപ്പ് നിഷ്കര്‍ഷിക്കുന്നു. വ്യവസ്ഥകൾ പാലിക്കാൻ അഭ്യർഥിച്ചു കൊണ്ടുള്ള സർക്കുലര്‍ കച്ചവടക്കാര്‍ക്ക് അധികൃതര്‍ വിതരണം ചെയ്യുന്നുണ്ട്. അനധികൃത മാര്‍ഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അജ്മാനിലെ സാമ്പത്തിക വികസന വകുപ്പ് ഇത്തരം നടപടികളുമായി മുന്നോട്ട് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.