Posted On
date_range Updated On
date_range ‘പാസ്‌പോര്‍ട്ട് പുതുക്കലിലെ പ്രയാസങ്ങള്‍ ആശങ്കജനകം’
അബൂദബി: യു.എ.ഇയിലെ മലയാളികൾ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന കടുത്ത പ്രയാസങ്ങളില്‍ അബൂദബി മലയാളി സമാജം ആശങ്ക രേഖപ്പെടുത്തി. നടപടിക്രമങ്ങളിലെ കാലതാമസം, അനിശ്ചിതത്വം, ഓഫിസുകളിലെ കടുത്ത തിരക്ക് മൂലം നീളുന്ന കാത്തിരിപ്പ് എന്നിവ പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതായി സമാജം പ്രസിഡന്റ് എ.എം. അന്‍സാര്‍ ചൂണ്ടിക്കാട്ടി.
ഈ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി, മുന്‍കാലങ്ങളില്‍ എംബസിയുമായി സഹകരിച്ച് അബൂദബി മലയാളി സമാജം നല്‍കിയിരുന്ന സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ തയാറാണെന്ന് ഭാരവാഹികൾ അറിയിച്ചു. പാസ്‌പോര്‍ട്ട് പുതുക്കല്‍ നടപടികള്‍ കൂടുതല്‍ പ്രവാസി സൗഹൃദപരമാക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും സമാജം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.