കാസർകോട് സ്വദേശി അജ്മാനിൽ നിര്യാതനായി

ദുബൈ: കാസർകോട്​ തളങ്കര പള്ളിക്കാൽ സ്വദേശി അജ്മാനിൽ നിര്യാതനായി. ഷാർജ ഗൾഫ് ഏഷ്യൻ സ്കൂൾ അഡ്മിനിസ്ട്രേഷൻ വിഭാഗം മാനേജർ കെ.എ അബ്​ദുൽ മുനീർ (62) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് അജ്മാൻ ഖലീഫ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നേരത്തേ കാസർകോട്​ ഇസ്​ലാമിയ ടൈൽ കമ്പനിയിലടക്കം നിരവധി സ്ഥാപനങ്ങളിൽ അക്കൗണ്ട് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. 19 വർഷമായി യു.എ.ഇയിലാണ്​. പള്ളിക്കാലിലെ പരേതരായ അഹ്മദ്- ആയിഷ ദമ്പതികളുടെ മകനാണ്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാവായിരുന്ന പരേതനായ പള്ളിപ്പുഴ അബ്​ദുല്ല മൗലവിയുടെ മകൾ നജ്മുന്നിസയാണ് ഭാര്യ. മക്കൾ: മുനവ്വർ, മുനാസർ, നുജൈമ. സഹോദരങ്ങൾ: അബ്​ദുൽ റസാക്ക്, മൊയ്ദു ( ഷാർജ), ഉസ്മാൻ എന്ന ഉത്ത, ഹനീഫ പള്ളിക്കാൽ. മയ്യിത്ത് ഇന്നലെ രാത്രി അജ്മാൻ ഖബർസ്ഥാനിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.