ഷാഫി കട്ടക്കാൽ (പ്രസിഡന്റ്) ഹിഷാം തെക്കിൽ (ജനറൽ
സെക്രട്ടറി) അലി കപ്പണ (ട്രഷറർ)
ദുബൈ: സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ നാട്ടിൽ കേന്ദ്ര കമ്മിറ്റി നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന് പൂർണപിന്തുണ നൽകാൻ യു.എ.ഇ ദേളി ജങ്ഷൻ ജമാഅത്ത് ജനറൽ ബോഡി യോഗം തീരുമാനിച്ചു. ദുബൈ ദേര മാലിക് റസ്റ്റാറന്റിൽ നടന്ന യോഗം ഷാഫി കട്ടക്കാലിന്റെ അധ്യക്ഷതയിൽ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഡ്വ. സി.എൽ. അൻവർ ഉദ്ഘാടനം ചെയ്തു.
ശരീഫ് തായത്തൊടി മുഖ്യപ്രഭാഷണം നടത്തി. മുൻതസിർ തങ്ങൾ, സിദ്ദീഖ് എം.ഡി, അബു, മുഹമ്മദ് കുഞ്ഞി സി.എ, ഹിഷാം തെക്കിൽ, ഫൈസൽ തോട്ടം, ഫസൽ ദേളി, ദാവൂദ് ലണ്ടൻ, സലീം കപ്പണ എന്നിവർ സംസാരിച്ചു. ഹക്കീം ദേളി സ്വാഗതവും സാദിഖ് ദൃശ്യ നന്ദിയും പറഞ്ഞു. 2025-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ഷാഫി കട്ടക്കാൽ (പ്രസിഡന്റ്), ഹിഷാം തെക്കിൽ (ജനറൽ സെക്രട്ടറി), അലി കപ്പണ (ട്രഷറർ), റഹീം എസ്.എ, റഷീദ് കണ്ണമ്പള്ളി, ദാവൂദ് ലണ്ടൻ(വൈസ് പ്രസിഡന്റ്), ഫൈസൽ തോട്ടം, സാദിഖ് ദൃശ്യ, മുജീബ് (ജോ. സെകട്ടറി) എന്നിവരെ തെരഞ്ഞടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.