ഗർഭസ്ഥ ശിശുവിന്‍റെ മരണം: ലക്ഷം ദിർഹം നഷ്ടപരിഹാരം

ദുബൈ: ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ഡോക്ടറും ആശുപത്രിയും ചേർന്ന്​ ദമ്പതികൾക്ക്​ ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന്​ വിധിച്ച്​ ദുബൈ ഫസ്റ്റ്​ ഇൻസ്റ്റൻസ്​ കോടതി. നേരത്തെ ഇടപെട്ടിരുന്നുവെങ്കിൽ തീർച്ചയായും കുഞ്ഞിനെ രക്ഷിക്കാനാവുമായിരുന്നുവെന്നും എന്നാൽ, അടിയന്തര ഘട്ടത്തിൽ കൃത്യമായ ഇടപെടൽ നടത്തുന്നതിൽ ആശുപത്രി പരാജയപ്പെട്ടെന്നും നിരീക്ഷിച്ചാണ്​ കോടതി വിധി.

ഇത്തരം കേസുകളിൽ സമയം ഒരു നിർണായക ഘടകമാണെന്ന്​ ഉന്നതതല മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ റിപോർട്ട്​ പരമാർശിച്ചു കൊണ്ട്​ കോടതി പറഞ്ഞു. ഗർഭസ്ഥ ശിശുവിന്‍റെ ചലനം കുറഞ്ഞതിനെ തുടർന്നാണ്​ രോഗി ആശുപത്രിയിൽ ചികിത്സ തേടിയത്​. തുടർന്ന്​ അൾട്രാ സൗണ്ട്​ സ്കാനിങ്ങിൽ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ്​ കുറവാണെന്ന്​ ക​ണ്ടെത്തി. പക്ഷെ, പരിശോധിച്ച ഡോക്ടർ അടിയന്തര നടപടി സ്വീകരിക്കുന്നതിന്​ പകരം പ്രൈമറി ഫിസിഷനെ കാണാൻ നിർദേശിക്കുകയായിരുന്നുവെന്നാണ്​ പ്രോസിക്യൂഷൻ വാദം​.

ഇതേ തുടർന്ന്​ സ്ഥിരം ഡോക്ടറെ കാണാൻ ശാരീരിക അവസ്ഥ കൾസമ്മതിക്കാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക്​ പോയെങ്കിൽ അവിടെ നടന്ന പരിശോധനയിൽ കുഞ്ഞ്​ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ്​ ദമ്പതികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട്​ കോടതിയെ സമീപിച്ചത്​. 

Tags:    
News Summary - Death of a fetus: Compensation of one lakh dirhams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.