ദുബൈ: മലയാളി യുവതി ദുബൈയിൽ മരണപെട്ട സംഭവത്തിൽ വ്യക്തത ആവശ്യപ്പെട്ട് ബന്ധുക്കൾ. മാള സ്വദേശി കടവിൽ ഇഖ്ബാലി െൻറ ഭാര്യ ശബ്‌ന (45) വ്യാഴാഴ്ച ഉച്ചയോടെയാണ് ദുബൈ ഖിസൈസിൽ ജോലി ചെയ്യുന്ന ഫ്ലാറ്റിൽ മരിച്ചത്. വീട്ടുജോലിക്കാരി യായിരുന്ന ശബ്‌ന അവിടുത്തെ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ പൊള്ളലേറ്റതായാണ് വിവരം.
കുട്ടിയെ കുളിപ്പിക്കാ ൻ വെച്ച വെള്ളത്തിൽ കാൽ തെറ്റിവീണു എന്നാണ് വീട്ടുകാർ പറഞ്ഞത്. ബാത്ത്റൂമിൽ ഉണ്ടായിരുന്ന ദ്രാവകം തലയിലൂടെ വീഴുകയും ചെയ്തുവെത്രേ. പൊള്ളലേറ്റ ശേഷം ഇവരെ കുളിപ്പിച്ചിരുന്നത് വീട്ടുകാരിയാണ്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് കുളിപ്പിക്കുന്നതിനിടെ ബാത്‌റൂമിൽ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് വീട്ടുടമ പറയുന്നു.
ദുബൈ ആംബുലൻസും ദുബൈ പോലീസും എത്തി നടപടിക്രമങ്ങൾ കൈക്കൊണ്ട ശേഷമാണ് ദുബൈയിലുള്ള മകനെ വിവരം അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ഒക്ടോബറിൽ വിസിറ്റ് വിസയിലാണ് ശബ്‌ന ദുബൈയിലെത്തയിയത്. കൊച്ചിൻ പോർട്ടിൽ ചുമട്ടു തൊഴിലാളിയാണ് ഇവരുടെ ഭർത്താവ് ഇഖ്ബാൽ. ഭാരിച്ച കടബാധ്യതയുള്ള അദ്ദേഹം അസുഖബാധിതനായതിനെ തുടർന്നാണ് ചെറു പ്രായക്കാരനായ മകനും ശബ്നയും ദുബൈയിൽ ജോലിക്ക് എത്തിയത്. അഴീക്കോട് മരപ്പാലം സ്വദേശി കടവിൽ ഇസ്ഹാഖ് സേട്ടിെൻറ മൂന്ന് പെൺമക്കളിൽ രണ്ടാമത്തെ മകളാണ് ശബ്‌ന. മക്കൾ: ഇർഫാൻ, സാജിത. മരുമകൻ: മാഹിൻ. സഹോദരിമാർ സജ്‌ന, നജ്ന.
മൃതദേഹം ദുബൈ പൊലീസ് ഹെഡ്‌ക്വാർട്ടേഴ്‌സിലെ ഫൊറൻസിക് വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടോ എന്നന്വേഷിക്കണമെന്നും മരണകാരണത്തിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി, നോർക്ക അധികൃതർ, ഇന്ത്യൻ എംബസി, ഇന്ത്യൻ കോൺസുലേറ്റ് എന്നിവിടങ്ങളിൽ പരാതി അയച്ചിട്ടുണ്ട്. അശ്റഫ് താമരശേരി, ഹംപാസ് പ്രവർത്തകർ, മാള മഹല്ല് പ്രവാസി കൂട്ടായ്മ, കേരള പ്രവാസി സംഘം എന്നിവർ ആവശ്യമായ സഹായങ്ങൾ ചെയ്തുവരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം മൃതദേഹം നാട്ടിൽ എത്തിക്കണമെന്നും ബന്ധുക്കൾ അഭ്യർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.