ദുബൈ പൊലീസ്​ പിടികൂടിയ കാർ

അപകടകരമായ ഡ്രൈവിങ്​: ദുബൈയിൽ കാർ ഡ്രൈവർ പിടിയിൽ

ദുബൈ: ഡെലിവറി റൈഡറുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ വാഹനമോടിച്ച കാർ ഡ്രൈവറെ ദുബൈ പൊലീസ്​ പിടികൂടി. തിരക്കേറിയ റോഡിൽ ​അപകടകരമായ രീതിയിൽ ഓടിച്ച കാർ ഒന്നിലധികം ലൈനുകൾ മാറുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസ്​ എക്സിൽ പങ്കുവെച്ചിട്ടുണ്ട്​.

അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക്​ റൈഡറെ ഇടിക്കാതെ പോയത്​ ഭാഗ്യം കൊണ്ടു മാത്രമാണ്​. അപകടത്തിൽപ്പെടാതിരിക്കാൻ ബൈക്ക്​ റൈഡർ കാറിൽ നിന്ന്​ അകലം പാലിക്കാൻ നടത്തുന്ന ശ്രമങ്ങളും വീഡിയോയിൽ കാണാം. മറ്റ്​ വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തുന്ന രീതിയിലായിരുന്നു ഇയാളുടെ ഡ്രൈവിങ്​ എന്ന്​ പൊലീസ്​ അറിയിച്ചു.

കാർ ഡ്രൈവറുടെ നടപടി സ്വന്തം ജീവന്​ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും ഭീഷണി ആകുന്നതാണെന്നും ശക്​തമായ നടപടി സ്വീകരിക്കുമെന്നും ദുബൈ പൊലീസ്​ വ്യക്​തമാക്കി. കാർ ഡ്രൈവർക്ക്​ 2000 ദിർഹം പിഴ ചുമത്തിയ പൊലീസ്​ വാഹനം 60 ദിവസത്തേക്ക്​ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്​.

Tags:    
News Summary - Dangerous driving: Car driver arrested in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.