ദു​ബൈ​യി​ൽ വെ​ള്ള​പ്പൊ​ക്കം ത​ട​യാ​ൻ വ​ൻ ​​ഡ്രെ​യ്​​നേ​ജ്​ പ​ദ്ധ​തി

ദു​ബൈ: വെ​ള്ള​പ്പൊ​ക്ക​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ എ​മി​റേ​റ്റി​ൽ അ​തി​വി​പു​ല​മാ​യ ഡ്രെ​യ്​​നേ​ജ്​ പ​ദ്ധ​തി​ക്ക്​ ക​രാ​ർ ന​ൽ​കി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ത​സ്​​രീ​ഫ് പ്രോ​ഗ്രാ​മി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന് കീ​ഴി​ൽ അ​ഞ്ച് പു​തി​യ പ​ദ്ധ​തി​ക​ൾ​ക്കാ​ണ്​ ക​രാ​ർ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മൊ​ത്തം 250 കോ​ടി ദി​ർ​ഹ​മാ​ണ്​ ചെ​ല​വ്. ഏ​താ​ണ്ട്​ 430 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ നീ​ള​ത്തി​ൽ 30 പ്ര​ധാ​ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ഓ​വു​ചാ​ൽ പ​ദ്ധ​തി 2040 ഓ​ടെ മൂ​ന്നു​ ദ​ശ​ല​ക്ഷം ​താ​മ​സ​ക്കാ​ർ​ക്ക്​​ പ്ര​യോ​ജ​ന​പ്പെ​ടും.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന രം​ഗ​ത്ത്​ മു​ൻ നി​ര ആ​ഗോ​ള ക​മ്പ​നി​ക​ളാ​യ ഡി​ടെ​ക്​ കോ​ൺ​ട്രാ​ക്ടി​ങ്, ചൈ​ന സ്​​റ്റേ​റ്റ്​ ക​ൺ​സ്​​ട്ര​ക്ഷ​ൻ എ​ൻ​ജീ​നി​യ​റി​ങ്​ കോ​ർ​പ​റേ​ഷ​ൻ, പ്ര​മു​ഖ ക​ൺ​സ​ൽ​ട്ട​ൻ​സി സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി നി​ർ​മാ​ണ ക​രാ​ർ ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​ത്. എ​മി​റേ​റ്റി​ലു​ട​നീ​ളം തി​ര​ഞ്ഞെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ളു​ടെ പ​ഠ​ന​ത്തി​നും രൂ​പ​ക​ൽ​പ്പ​ന​ക്കു​മു​ള്ള ര​ണ്ട് ക​രാ​റു​ക​ളും ന​ട​പ്പി​ലാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള മൂ​ന്നു ക​രാ​റു​ക​ളും പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടും. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ 3000 കോ​ടി ദി​ർ​ഹ​മി​ന്‍റെ ത​സ്​​രീ​ഫ്​ പ്രോ​ഗ്രാം ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി പ്ര​ഖ്യാ​പി​ച്ച​ത്​.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ്​ വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന്​​​ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

അ​ടു​ത്ത നൂ​റ്റാ​ണ്ടി​ൽ​ എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​തി​നാ​യി നൂ​ത​ന​വും പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​തു​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും മ​ഴ​വെ​ള്ള ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ടു​ന്ന​താ​ണ്​ പു​തി​യ പ​ദ്ധ​തി​ക​ൾ. മ​ഴ​വെ​ള്ളം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി സം​യോ​ജി​ത​മാ​യ സം​വി​ധാ​ന​വും ഡ്രൈ​നേ​ജു​ക​ളും വി​ക​സി​പ്പി​ക്കു​ക​യാ​ണ്​ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ ത​സ്​​രീ​ഫ്​ പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മ​ർ​വാ​ൻ അ​ഹ​മ്മ​ദ്​ ബി​ൻ ഖ​ലി​ത പ​റ​ഞ്ഞു.

ദു​ബൈ​യു​ടെ മ​ഴ​വെ​ള്ള ഡ്രെ​യ്​​നേ​ജ്​ സം​വി​ധാ​ന​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ ​സു​പ്ര​ധാ​ന​മാ​യ നീ​ക്ക​മാ​യി​രി​ക്കും ഇ​ത്. ഇ​തു വ​ഴി പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ ഡ്രൈ​നേ​ജ്​ ശൃം​ഖ​ല​ക​ളു​ടെ ശേ​ഷി ശ​ക്​​തി​പ്പെ​ടു​ത്താ​നും കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ൾ നേ​രി​ടാ​നു​ള്ള ന​ഗ​ര​ത്തി​ന്‍റെ സ​ന്ന​ദ്ധ​ത ശ​ക്​​തി​പ്പെ​ടു​ത്താ​നും സാ​ധി​ക്കും.

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ലേ​യും അ​ൽ യ​ലാ​യി​സ്​ റോ​ഡി​ലേ​യും ന​ഗ​ര​ങ്ങ​ളെ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ്രാ​ഥ​മി​ക മ​ഴ​വെ​ള്ള ഡ്രെ​യ്​​നേ​ജ്​ ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്​ നാ​ല്​ മീ​റ്റ​ർ വ​രെ വ്യാ​സ​മു​ള്ള ഒ​രു പ്ര​ധാ​ന തു​ര​ങ്കം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കും. കൂ​ടാ​തെ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​നും അ​ൽ ജ​മാ​യ​ൽ റോ​ഡി​നും ഇ​ട​യി​ൽ 27 കി​ലോ​മീ​റ്റ​റി​ല​ധി​കം നീ​ള​ത്തി​ൽ സം​യോ​ജി​ത മ​ഴ​വെ​ള്ള ഡ്രൈ​നേ​ജ്​ ശൃം​ഖ​ല​യും വി​ക​സി​പ്പി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - One drainage project to prevent flooding in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-27 01:53 GMT