ദുബൈ ബാലടുക്ക ബദർ മസ്ജിദ് ആൻഡ് മദ്റസ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ
ദുബൈ: ദുബൈ ബാലടുക്ക ബദർ മസ്ജിദ് ആൻഡ് മദ്റസയുടെ 2026–27 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽവന്നു. അമീദ് ബി.എയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ ഉദ്ഘാടനം നിർവഹിച്ചു.
ബഷീർ പ്രാർഥന നടത്തി. അബ്ദുമനാഫ് എം.എം സ്വാഗതം പറഞ്ഞു. ഷെരീഫ് ബി.എ, ഖാലിദ് എം.കെ, ഷെരീഫ് എം.എസ്, ഇസ്മായിൽ കെ.ഇ എന്നിവർ ആശംസ നേർന്നു. ചടങ്ങിൽ കമ്മിറ്റിയുടെ പ്രസിഡന്റായി അബ്ദുൽ ഹമീദ് ബി.എ തിരഞ്ഞെടുക്കപ്പെട്ടു.
ജനറൽ സെക്രട്ടറിയായി അജ്മൽ കല്ലായ്യം, ട്രഷററായി അൻഷീദ് ഹിൽട്ടൻ എന്നിവർ ചുമതലയേറ്റു. വൈസ് പ്രസിഡന്റുമാരായി അമീർ കെ.ഇ, ഷാനവാസ് പൈക്ക എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ജോ. സെക്രട്ടറിമാരായി താജുദ്ധീൻ പൈക്ക, നബീൽ ബിട്ടിയടുക്ക എന്നിവർ ചുമതലയേറ്റു.
പ്രവർത്തക സമിതി അംഗങ്ങളായി ഇസ്മായിൽ കെ.ഇ, റിയാസ് എം.സി, നജീബ് മിത്തടി പൈക്ക, ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ഷെരീഫ് സെലു നെല്ലിക്കട്ട, ബഷീർ മാഷ്, അബ്ദു കുണ്ടിൽ, ആബിദ് കുണ്ടിൽ, ഖയ്യൂം പൈക്ക, നിസാം പൈക്ക, സമീർ കല്ലായം, ഷാഫി കലന്തർ, അബ്ദുമനാഫ് എം.എം, റഷീഖ് ബാബ, സുഹൈൽ പി.എം, യാസർ ബി.എ, ഷെരീഫ് എം.എസ്, അഷ്‌റഫ് കുഞ്ഞിപ്പാറ, ഷെരീഫ് ബി.എ, അബ്ദുറസാഖ് പി.സി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.