റാക് വെഹിക്കിള്‍ വില്ലേജില്‍ നടന്ന ഗതാഗത ബോധവത്കരണ പ്രചാരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ റാക് പൊലീസ്
ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രി. ജമാല്‍ അഹ്മദ് അല്‍തയ്ര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം
റാസല്‍ഖൈമ: ‘അപകടരഹിത വേനല്‍ക്കാലം’ എന്ന ശീര്‍ഷകത്തില്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ ഏകീകൃത ഗതാഗത ബോധവത്കരണ പ്രചാരണത്തിന് റാസല്‍ഖൈമയില്‍ തുടക്കം. റാക് ജനറല്‍ റിസോഴ്സ് അതോറിറ്റിയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പ്രചാരണത്തിന്റെ ഉദ്ഘാടനം വെഹിക്കിള്‍ വില്ലേജില്‍ റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രി. ജമാല്‍ അഹ്മദ് അല്‍തയ്ര്‍ നിര്‍വഹിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഗതാഗത അവബോധം കരുപിടിപ്പിക്കുന്നതിന് റാക് പൊലീസ് നിരന്തര ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് ജമാല്‍ അഹമ്മദ് പറഞ്ഞു. അപകടങ്ങള്‍ കുറക്കുന്നതിനും റോഡുകളില്‍ പ്രതിരോധവും പൊതുസുരക്ഷയും കൈവരിക്കുന്നതിന് ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടത് അനിവാര്യമാണ്.
ടയറുകളുടെ കാര്യക്ഷമത തുടങ്ങി വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് മുമ്പ് പതിവ് പരിശോധനകള്‍ നടത്തണമെന്നും വാഹനങ്ങളില്‍ അനുവദനീയമായ തോതിലുള്ള ഭാരം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നത് സുരക്ഷ നിലനിര്‍ത്തുന്നതിനും അപകടങ്ങളില്‍നിന്ന് സ്വയം രക്ഷക്കും സമൂഹത്തെ ദുരന്തങ്ങളില്‍നിന്ന് രക്ഷിക്കുന്നതിനും സഹായിക്കുമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.