അ​ബൂ​ദ​ബി ശൈ​ഖ് സാ​യി​ദ് ഗ്രാ​ന്‍ഡ് മ​സ്ജി​ദി​ലെ ഇ​ഫ്താ​ർ

ശൈ​ഖ് സാ​യി​ദ് ഗ്രാ​ന്‍ഡ് മോ​സ്‌​ക്കി​ൽ വ​ൻ​തി​ര​ക്ക്

അ​ബൂ​ദ​ബി: റ​മ​ദാ​ന്‍ അ​വ​സാ​ന​ദി​ന​രാ​ത്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ശൈ​ഖ് സാ​യി​ദ് ഗ്രാ​ന്‍ഡ് മ​സ്ജി​ദി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ളു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി​ക​ളു​മാ​യി അ​ബൂ​ദ​ബി ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പി​ലെ സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം. ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ നി​രീ​ക്ഷ​ണ, പ​രി​ശോ​ധ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്രം അ​റി​യി​ച്ചു.

ശൈ​ഖ് സാ​യി​ദ് ഗ്രാ​ന്‍ഡ് മ​സ്ജി​ദി​ന്‍റെ വ​ട​ക്ക്, ദ​ക്ഷി​ണ ക​വാ​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ക​രു​ടെ​യും മേ​ല്‍നോ​ട്ട​ക്കാ​രു​ടെ​യും 33 അം​ഗ ടീ​മി​നെ നി​യ​മി​ക്കു​മെ​ന്ന് കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു. റ​മ​ദാ​നി​ലെ അ​വ​സാ​ന പ​ത്തു​ദി​വ​സ​ങ്ങ​ളി​ല്‍ സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​നം ഊ​ര്‍ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പാ​ര്‍ക്കി​ങ്, ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി രാ​ത്രി ഒ​മ്പ​തു​മു​ത​ല്‍ പു​ല​ര്‍ച്ച ര​ണ്ടു​വ​രെ 43 പ​രി​ശോ​ധ​ക​രെ​യും മേ​ല്‍നോ​ട്ട​ക്കാ​രെ​യും ഉ​ള്‍പ്പെ​ടു​ത്തി ടീ​മു​ക​ള്‍ വി​പു​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പാ​ര്‍ക്കി​ങ് മേ​ഖ​ല​ക​ളി​ലും ടെ​ന്‍റു​ക​ളി​ലും നി​യോ​ഗി​ച്ചി​രി​ക്കു​ന്ന പ​രി​ശോ​ധ​ക​ര്‍ ന​ല്‍കു​ന്ന മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ചു വേ​ണം ആ​രാ​ധ​ന​ക്കെ​ത്തു​ന്ന​വ​രും വ്ര​ത​മ​നു​ഷ്ഠി​ക്കു​ന്ന​വ​രും ഇ​ഫ്താ​ര്‍, ത​റാ​വീ​ഹ് നി​സ്‌​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തേ​ണ്ട​തെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കും മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്കു​മാ​യി പ്ര​ത്യേ​ക പാ​ര്‍ക്കി​ങ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കേ​ന്ദ്ര​ത്തി​​ന്റെ അ​റി​യി​പ്പു​ക​ള്‍ക്കാ​യി മൊ​ബൈ​ല്‍ ഇ​ല​ക്ട്രോ​ണി​ക് ബോ​ര്‍ഡു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ പെ​ട്രോ​ള്‍ സേ​വ​ന​വും വാ​ഹ​ന​ങ്ങ​ള്‍ കെ​ട്ടി​വ​ലി​ക്കു​ന്ന​തി​നു​ള്ള സേ​വ​ന​വും ഏ​ര്‍പ്പെ​ടു​ത്തി. അ​വ​സാ​ന പ​ത്തി​ലെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി നൂ​റി​ലേ​റെ ടാ​ക്‌​സി കാ​റു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Tags:    
News Summary - Crowd in the Sheikh Zayed Grand Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.