ക്രേസ് ബിസ്കറ്റ്സിന്റെ ജി.സി.സി ലോഞ്ചിങ് ബ്രാൻഡ് അംബാസഡർ കൂടിയായ നടൻ മോഹൻലാൽ നിർവഹിക്കുന്നു. ക്രേസ് ബിസ്കറ്റ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ അസീസ് ചൊവ്വഞ്ചേരി, എക്സിക്യൂട്ടിവ് ഡയറക്ടർ അലിസിയാൻ ചൊവ്വഞ്ചേരി, ഫാസില അസീസ്, സാമിൻ അസീസ്, ആമിന സില്ല ചൊവ്വഞ്ചേരി, നെല്ലറ മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ കരിമ്പനക്കൽ, സി.ഇ.ഒ ഫസ്ലു റഹ്മാൻ, എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല പി.കെ, കോൺഫിഡന്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. സി.ജെ. റോയ്, റീജൻസി ഗ്രൂപ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹ്മദ്, വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം തുടങ്ങിയവർ സമീപം
ദുബൈ: ഇന്ത്യയിലെ പ്രമുഖ ബിസ്കറ്റ് ബ്രാൻഡായ ക്രേസ് ബിസ്കറ്റ്സ് ആഗോള വിപണിയിലേക്ക്. ബ്രാൻഡിന്റെ ഗള്‍ഫ് വിപണി പ്രവേശനം നടനും ബ്രാൻഡ് അംബാസഡറുമായ മോഹന്‍ലാല്‍ നിര്‍വഹിച്ചു.
ദുബൈ പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങിൽ ക്രേസ് ബിസ്കറ്റ്സ്, ആസ്കോ ഗ്ലോബൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ അസീസ് ചൊവ്വഞ്ചേരി, എക്സിക്യൂട്ടിവ് ഡയറക്ടർ അലി സിയാൻ ചൊവ്വഞ്ചേരി തുടങ്ങിയവരും വിവിധ ഗൾഫ് രാജ്യങ്ങളിലെ ഡിസ്ട്രിബ്യൂട്ടർമാർ, വ്യവസായ മേഖലയിലെ പ്രമുഖർ, ബിസിനസ് പങ്കാളികൾ തുടങ്ങിയവരും പങ്കെടുത്തു.
1980ലാണ് ക്രേസ് ബിസ്കറ്റ് ഇന്ത്യന്‍ വിപണിയിലിറങ്ങിയത്. എ.ആര്. റഹ്മാന് കംപോസ് ചെയ്ത ബ്രാൻഡ് മ്യൂസിക് ജിൻഗിളും ബിസ്കറ്റിനൊപ്പം ഏറെ ജനപ്രിയമായിരുന്നു. 2019ല്‍ ആണ് ക്രേസിനെ ആസ്കോ ഗ്ലോബല്‍ ഗ്രൂപ് ഏറ്റെടുക്കുന്നത്. ക്രേസ് ബിസ്കറ്റ്സിന് പുതുജീവന്‍ നല്കി, ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രാന്‍ഡ് ഏറ്റെടുത്തതെന്ന് ആസ്കോ ഗ്ലോബൽ ഗ്രൂപ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ചൊവ്വഞ്ചേരി പറഞ്ഞു.
ഗള്‍ഫിലെ ലോഞ്ചിങ്ങോടെ യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ പ്രമുഖ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും റീട്ടെയില്‍ ശൃംഖലകളിലും ക്രേസ് ബിസ്കറ്റുകള്‍ ലഭ്യമായി. ആര്.എഫ്. ഡിസ്ട്രിബ്യൂഷന്‍-നെല്ലറ ആണ് യു.എ.ഇയിലെ ക്രേസിന്റെ വിതരണക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.