സ്ഥാപനങ്ങളിൽ ഖോർഫക്കാൻ നഗരസഭ​ നടത്തിയ പരിശോധന 

കോവിഡ്​: ഖോർഫക്കാനിൽ പരിശോധന ശക്​തം

ഷാർജ: കോവിഡും ചൂടും കണക്കിലെടുത്ത് ഖോർഫക്കാൻ നഗരസഭ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്​ പരിശോധന ശക്തമാക്കി. 62 പുരുഷ സലൂണുകളും 44 വനിത സലൂണുകളും ഉൾപ്പെടെ ഖോർഫക്കാനിലെ സ്​ഥാപനങ്ങൾ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് നഗരസഭ പരിശോധന കാമ്പയിൻ നടത്തിയത്.

പൊതുജനാരോഗ്യ വകുപ്പ്, ആരോഗ്യ നിയന്ത്രണ വിഭാഗം, ഖോർഫക്കാനിലെ കമ്യൂണിറ്റി പൊലീസ്, സാമ്പത്തിക വികസന വകുപ്പ്, മാനവ വിഭവശേഷി മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് പരിശോധന കാമ്പയിൻ സംഘടിപ്പിച്ചത്​. നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നഗരസഭ പറഞ്ഞു.

Tags:    
News Summary - Covid: The test is strong in Khor Fakkan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.