കെ.എം.സി.സി വെബിനാർ പോസ്​റ്റർ പ്രകാശനം മുരളി മാസ്​റ്റർ മംഗലത്ത് നിർവഹിക്കുന്നു

'കോവിഡ്കാല ജീവിതവും സർഗാത്മകതയും' വെബിനാർ വെള്ളിയാഴ്​ച

ദുബൈ: കെ.എം.സി.സി 'കോവിഡ്കാല ജീവിതവും സർഗാത്മകതയും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വെബിനാർ ഉദ്​ഘാടനം എം.കെ. മുനീർ എം.എൽ.എ നിർവഹിക്കും. വെള്ളിയാഴ്​ച വൈകീട്ട്​ മൂന്നിന്​ നടക്കുന്ന പരിപാടിയിൽ സാഹിത്യ, മാധ്യമ, സാംസ്‌കാരിക പ്രവർത്തകർ ചർച്ചയിൽ പങ്കെടുക്കും. ദീപ ചിറയിൽ, എം.സി.എ. നാസർ, ഇ.കെ. ദിനേശൻ, ജലീൽ പട്ടാമ്പി, വെള്ളിയോടൻ, ടി.പി. ചെറൂപ്പ, നിസാർ സയ്​ദ്​, രാധാകൃഷ്​ണൻ മച്ചിങ്ങൽ, കെ.എം. അബ്ബാസ്, കാദർകുട്ടി നടുവണ്ണൂർ, അനൂപ് കീച്ചേരി, അരുൺ പാറാട്ട്, അൻവർ തുടങ്ങിയവർ പങ്കെടുക്കും. ശരീഫ് സാഗർ വിഷയാവതരണം നടത്തും. സി.വി.എം. വാണിമേൽ മോഡറേറ്ററാകും. വെബിനാറി​​െൻറ പോസ്​റ്റർ പ്രകാശനം മുരളി മാസ്​റ്റർ മംഗലത്ത് നിർവഹിച്ചു. ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂരി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ദുബൈ കെ.എം.സിസി.സി ആക്​ടിങ് പ്രസിഡൻറ്​ ഹുസൈനാർ ഹാജി എടച്ചാക്കൈ ഉദ്​ഘാടനം ചെയ്​തു. ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ സ്വാഗതവും അമീൻ തിരുവനന്തപുരം നന്ദിയും പറഞ്ഞു.

Tags:    
News Summary - ‘Covid Life and Creativity’ webinar Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.