യു.എ.ഇയിൽ അണുനശീകരണ യജ്ഞം നീട്ടി; രാത്രി യാത്രാവിലക്ക് തുടരും

ദുബൈ: യു.എ.ഇ ദേശീയ അണുനശീകരണ യജ്ഞം തുടരാൻ തീരുമാനിച്ചു. ഇതി​​െൻറ ഭാഗമായി രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ പ്രഖ്യാപിച്ച യാത്രാവിലക്ക് വരും ദിവസങ്ങളിലും തുടരും.

നേരത്തേ പ്രഖ്യാപിച്ച യജ്ഞം നാളെ അവസാനിക്കാനിരിക്കെയാണ് പദ്ധതി നീട്ടുന്നതായി ആരോഗ്യ മന്ത്രാലയവും, ആഭ്യന്തരമന്ത്രാലയവും പ്രഖ്യാപിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതി​​െൻറ ഭാഗയാണ് അണുനശീകരണ യജ്ഞം ദീർഘിപ്പിക്കുന്നത്. എന്ന് വരെ ഇത് തുടരുമെന്ന് വ്യക്തമായിട്ടില്ല.

അണുനശീകരണ പ്രവർത്തനം നടക്കുന്ന രാത്രി വേളകളിൽ അവശ്യസേവന മേഖലകളിൽ പ്രവർത്തിക്കുന്നവർ മാത്രമേ പുറത്തിറങ്ങാൻ അനുമതിയുള്ളു. ഭക്ഷണം, മരുന്ന് തുടങ്ങിയ വാങ്ങുവാനും പുറത്തിറങ്ങാം. അനാവശ്യമായി പുറത്തു സഞ്ചരിക്കുന്നവർക്കെതിരെ നടപടികൾ കർശനമായി തുടരും. എന്നാൽ, പകൽ സമയം വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാവില്ല.

Tags:    
News Summary - COVID 19: Sanitation will continue in UAE-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.