മസ്കത്ത്: ഒമാനിൽ 86 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1 266 ആയി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 71 പേരും വിദേശികളാണ്. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 176ൽ നിന്ന് 233 ആയി ഉയര ുകയും ചെയ്തു. മലയാളിയടക്കം ആറു പേർ മരണപ്പെടുകയും ചെയ്തു.
പുതുതായി വൈറസ് ബാധിതരായവരിൽ 79 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1010 ആയി. രോഗമുക്തരായവരുടെ എണ്ണമാകെട്ട 119ൽ നിന്ന് 156 ആയി ഉയരുകയും ചെയ്തു.
മരിച്ച ആറു പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. തെക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 78 ആയി ഉയർന്നു. സുഖപ്പെട്ടവരുടെ എണ്ണം 16 ആയിട്ടുമുണ്ട്. ദാഖിലിയയിൽ 54 രോഗികളാണ് ഉള്ളത്. ഇവിടെ സുഖപ്പെട്ടവർ 28 ആയി. വടക്കൻ ബാത്തിനയിൽ രണ്ട് പേർക്ക് കൂടി വൈറസ് ബാധയേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.