അബൂദബി: അനധികൃതമായി പിരിച്ചുവിട്ട തൊഴിലാളിക്ക് വേതനകുടിശ്ശികയിനത്തിൽ 50,930 ദിർഹം നൽകാൻ കമ്പനിയോട് ഉത്തരവിട്ട് അബൂബദി ലേബർ കോടതി. മുൻകൂർ നോട്ടിസ് നൽകാതെയും ശമ്പള കുടിശ്ശിക തീർപ്പാക്കാതേയുമാണ് തന്നെ പിരിച്ചുവിട്ടതെന്നാരോപിച്ച് ജീവനക്കാരൻ നൽകിയ കേസിലാണ് ലേബർ കോടതിയുടെ ഉത്തരവ്. ഇത് കൂടാതെ സ്വരാജ്യത്തേക്ക് മടങ്ങിപ്പോവുന്നതിന് വിമാനടിക്കറ്റിനായി 15,00 ദിര്‍ഹവും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും നല്‍കണമെന്ന് കോടതി സ്ഥാപനത്തോട് നിര്‍ദേശിച്ചു.
2024 ഒക്ടോബര്‍ ഒന്ന് മുതല്‍ 2025 ഏപ്രില്‍ അഞ്ചുവരെ താന്‍ ജോലി ചെയ്ത കാലത്തെ ശമ്പളം നല്‍കിയില്ലെന്നും തന്നെ അകാരണമായി പിരിച്ചുവിടുകയായിരുന്നവെന്നും വാര്‍ഷികാവധി എടുത്തിരുന്നില്ലെന്നും ജീവനക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, തൊഴിലാളിയുടെ വാദത്തെ എതിര്‍ത്ത തൊഴിലുടമ വിവിധ ബില്ലുകള്‍ നല്‍കി തൊഴിലാളി കൈപ്പറ്റിയ 12,200 ദിര്‍ഹം തനിക്കു കൈമാറിയില്ലെന്നും പറഞ്ഞു. തുടർന്ന് ഈ ആരോപണം അന്വേഷിക്കാൻ കോടതി അക്കൗണ്ടിങ് വിദഗ്ധനെ നിയോഗിക്കുകയും ചെയ്തു. ആരോപണം സത്യമാണെന്ന് റിപോര്‍ട്ട് ലഭിച്ചതോടെ കോടതി ജീവനക്കാരനോട് ഈ പണം സ്ഥാപനത്തിന് കൈമാറാന്‍ നിര്‍ദേശിച്ചു. ഇതിനു ശേഷമാണ് കോടതി തൊഴിലുടമയോട് പരാതിക്കാരന് 50,930 ദിര്‍ഹവും വിമാനടിക്കറ്റിനായി 1500 ദിര്‍ഹവും ഇതിനു പുറമേ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ നിര്‍ദേശിച്ചത്. ഇരുകക്ഷികളും കോടതിച്ചെലവ് സ്വയം വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.