‘ഏഞ്ചല്‍സ് ഓഫ് പാരഡൈസ്’ നടത്തിയ പാചക
മത്സരത്തിലെ വിജയികള്‍
അബൂദബി: ‘ഏഞ്ചല്‍സ് ഓഫ് പാരഡൈസ്’ കൂട്ടായ്മയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പാചക മത്സരങ്ങള്‍ ശ്രദ്ധേയമായി. ബീഗം ഷാഹിന ആയിരുന്നു വിധികര്‍ത്താവ്. കുട്ടികള്‍ക്കായുള്ള മാസ്റ്റര്‍ ഷെഫ് ജൂനിയര്‍ മത്സരത്തില്‍ അഹ്മദ് യസാന്‍ ഒന്നാം സ്ഥാനം നേടി. ഷമ്മ ഷെറീന് രണ്ടും റയാ ഫായിസ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഐസ മെഹക്, ആബിയ ജഷന്‍, ഫാത്തിമ സോയ എന്നിവര്‍ പ്രത്യേക സമ്മാനങ്ങള്‍ക്കും അര്‍ഹരായി.
കുടുംബാംഗങ്ങള്‍ പങ്കെടുത്ത ഫാമിലി കുക്ക് ഓഫ് ചലഞ്ചില്‍ ഫര്‍സി റിഷാദ്, റിസ്വാന ഹൈദരലി, ഷരീഫത്ത് എന്നിവരടങ്ങിയ ടീം ക്വിനോവ ഒന്നാം സ്ഥാനം നേടി. ടീം ലോഖ രണ്ടാം സ്ഥാനത്തും, ടീം ഫ്ലേവര്‍ ക്വീന്‍സ് മൂന്നാം സ്ഥാനത്തും എത്തി. രക്ഷകര്‍ത്താക്കളുടെ പങ്കാളിത്തത്തിന് ഗ്രൂപ് അഡ്മിന്മാരായ സഹദിയ, രഹ്ന, ഷഹര്ബാന്, ഖമറുന്നീസ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.