അബൂദബി: കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ജീവനക്കാരിയോട് തൊഴിലുടമയ്ക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയുടേതാണ് ഉത്തരവ്. ജീവനക്കാരി ഓഫിസിലെ ഉടമയുടെ ഇമെയില്‍ മുഖേന കമ്പനി രേഖകള്‍ ചോത്തുകയായിരുന്നു. തുടർന്ന് വൈകാതെ ഇവർ സ്ഥാപനത്തില്‍ നിന്ന് കിട്ടാനുള്ള വേതനവും മറ്റ് തുകകളും കൈപ്പറ്റിയ ശേഷം രാജിവച്ചു. ഇതിനു ശേഷം കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ജീവനക്കാരി കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയത്.
തുടന്ന് കമ്പനി ക്രിമിനല്‍ പരാതി നല്‍കുകയായിരുന്നു. പരാതി പരിഗണിച്ച കോടതി തെളിവുകള്‍ പരിശോധിച്ച് യുവതിക്കെതിരേ 30,000 ദിര്‍ഹം പിഴചുമത്തി. ഈ വിധി അപ്പീല്‍ കോടതിയും ശരിവെച്ചു. ഇതിനു ശേഷം യുവതിയില്‍ നിന്ന് 51,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്ഥാപനം സിവില്‍ കേസ് ഫയല്‍ ചെയ്തു. കേസില്‍ വാദം കേട്ട കോടതി എതിര്‍കക്ഷിയായ യുവതിയോട് 50,000 ദിര്‍ഹം സ്ഥാപനത്തിന് നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.