ദുബൈ: ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഗൾഫ്മാധ്യമം ഒരുക്കിയ കമോൺ കേരള ഇൻഡോ-അറബ് വാണിജ്യ സാംസ്കാരിക സൗഹൃദ മേളയുടെ പ്രവേശന ടിക്കറ്റ് മുഖേനയുള്ള ബമ്പർ സമ്മാനമായ ഡാട്സൺ ഗോ കാർ തലേശ്ശരി സ്വദേശി മെനാസ് അഹ്മദിന്. സോഫ്റ്റ്വെയർ എഞ്ചിനീയറായ ഇദ്ദേഹം ഇത്തിസലാത്തിലെ ഉദ്യോഗസ്ഥനാണ്.
വിമാന ടിക്കറ്റുകൾക്ക് നെടുമ്പാശ്ശേരി സ്വദേശിയും ഡി.െഎ.പി ജീവനക്കാരനുമായ നസറുല്ല, തിരൂർ സ്വദേശി ഹനീഫ, ദുബൈ പൊലീസിൽ ജോലി ചെയ്യുന്ന അഷ്റഫ് എന്നിവർ കൂടി തെരഞ്ഞെടുക്കപ്പെട്ടു. ഫെൽട്രോൺ നൽകുന്ന ത്രീ ഇൻ വൺ ബ്ലെൻറർ ഗ്രൈൻറർ പത്ത് പേർക്ക് ലഭിക്കും. അശ്വതി ശ്രീജിത്ത്, ബുഷാറൂ പി.കെ, സൂറ മുഹമ്മദലി, അമൻ റഫീഖ്, സൂരജ് രാജു, മുസൈൻ, ജയസുധ, ഷുഹൈബ, നന്ദന നാരായൺ, ആദർശ് ആനന്ദ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.