ദുബൈ: ജനുവരി മധ്യത്തോടെ ആരംഭിച്ച് ഫെബ്രുവരി പകുതിവരെ നീളുന്ന തണുപ്പേറിയ ദിനങ്ങളിലേക്ക് രാജ്യം പ്രവേശിക്കുന്നു. രാജ്യത്ത് 26 ദിവസം നല്ല തണുത്ത കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ശൈത്യകാലത്തെ ഏറ്റവും തണുപ്പുള്ള ദിവസങ്ങൾ സാധാരണയായി ജനുവരി 15ന് ആരംഭിച്ച് എട്ട് ദിവസം നീളുന്നതാണെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാനും അറബ് യൂനിയൻ ഫോർ സ്പേസ് ആൻഡ് അസ്ട്രോണമി സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. ഈ ഘട്ടം ഗൾഫിൽ പ്രാദേശികമായി ‘ബർദ് അൽ അസിറാഖ്’ അല്ലെങ്കിൽ ‘ബർദ് അൽ ബതീൻ’ എന്നാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലുമായിരിക്കും ഈ കാലയളവിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുക. ഫെബ്രുവരി ഒന്നുമുതൽ 12വരെ മറ്റൊരു ‘ദുർ അൽ ഥമാനീൻ’ എന്ന തണുത്തദിനങ്ങളും പ്രവചിക്കുന്നുണ്ട്. ഇതെല്ലാം ചേർന്ന് ഫെബ്രുവരി പകുതിവരെ നല്ല തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
ജനുവരി 12നും 25നും ഇടയിലാണ് സാധാരണ ഏറ്റവും കുറഞ്ഞ താപനില രാജ്യത്ത് രേഖപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.