ദുബൈ: കഴിഞ്ഞ ആഴ്ച അവസാനം തിമിർത്തു പെയ്ത മഴയും മഞ്ഞും കൃത്രിമ സൃഷ്ടിയുടെ കൂടി ഭാഗമാണെന്ന് നാഷ്ണൽ സെൻറർ ഒാഫ് മീറ്ററോളജി. നാല് ദിവസമായി 16 തവണയാണ് കൃത്രിമമായി മഴപെയ്യിക്കാൻ കാലാവസ്ഥാ വകുപ്പ് ശ്രമം നടത്തിയത്. ഡിസംബർ 15 നും 18 നും ഇടയിലായിരുന്നു ഇത്. മലബ്രദേശത്ത് മേഘങ്ങൾ രൂപപ്പെടുേമ്പാഴായിരുന്നു ദൗത്യം നടത്തിയിരുന്നത്. യു.എ.ഇക്ക് മുകളിൽ മഴമേഘങ്ങൾ എത്തിയെന്ന് റഡാറുകൾ വഴി ഉറപ്പാക്കിയ ശേഷമായിരുന്നു ഇത്. രാജ്യത്ത് പെയ്ത മഴയിൽ 20 ശതമാനം വർധനയുണ്ടാക്കാൻ ഇത് വഴി കഴിഞ്ഞുവെന്നും അവർ പറഞ്ഞു. ഫുജൈറ വിമാനത്താവളത്തിലടക്കം രാജ്യത്ത് അഞ്ചിടത്ത് 10 സെൻറീമീറ്ററിലധികം മഴ കിട്ടി. അൽ െഎൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അഞ്ച് വിമാനങ്ങൾ ഇൗ വർഷം ഇതുവരെ 241 തവണ മഴ പെയ്യിക്കൽ യജ്ഞം നടത്തിയിട്ടുണ്ട്.
പഞ്ഞിക്കെട്ടുപോലെ രൂപപ്പെടുന്ന മേഘപാളിയിലേക്ക് ഉപ്പ് പരലുകൾ വിതറുകയാണ് ഇൗ വിമാനങ്ങൾ ചെയ്യുന്നത്. മേഘം രൂപപ്പെട്ടു തുടങ്ങുന്നതോടെ വിമാനവും വൈമാനികനും സജ്ജമാകാനുള്ള നിർദേശം എൻ.സി.എം. നൽകും. ഏത് പ്രദേശത്താണ് മഴ പെയ്യിക്കേണ്ടതെന്നും വ്യക്തമാക്കും. ഇവിടെ എത്തുേമ്പാൾ വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തിലൂടെ മേഘത്തിനിടയിലേക്ക് ഉപ്പ് പരലുകൾ നിറയൊഴിക്കും. ഇവ ജ്വലിക്കുേമ്പാൾ മേഘത്തിനുള്ളിലെ ഇൗർപ്പം മഴയായി പെയ്യുകയാണ് ചെയ്യുന്നത്.
1990 ലാണ് യു.എ.ഇ. കൃത്രിമമഴ ആദ്യ െപയ്യിക്കുന്നത്. ഇൗ വർഷം ആദ്യവും കഴിഞ്ഞ വർഷം മാർച്ചിലും ഇതിനുള്ള ശ്രമങ്ങൾ നടന്നിരുന്നു.
സ്വഭാവിക ഉപ്പ് മാത്രമാണ് കൃത്രിമമഴക്ക് ഉപയോഗിക്കുന്നതെന്നും അത് പരിസ്ഥിതിക്കും മനുഷ്യെൻറ ആരോഗ്യത്തിനും ദോഷകരമല്ലെന്നും എൻ.സി.എമ്മിലെ ഡോ. അഹമ്മദ് ഹുബൈബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.