ദുബൈയിൽ കൂടുതൽ സ്കൂളുകളിൽ നേരിട്ട്​ ക്ലാസ്​

ദു​ബൈ: എ​മി​റേ​റ്റി​ലെ കൂ​ടു​ത​ൽ സ്കൂ​ളു​ക​ൾ നേ​രി​ട്ട്​ ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ശൈ​ത്യ​കാ​ല അ​വ​ധി​ക്ക്​ ശേ​ഷം ഈ ​മാ​സം മൂ​ന്നി​ന്​ അ​ധ്യ​യ​നം ആ​രം​ഭി​ച്ച​പ്പോ​ൾ നേ​രി​ട്ട്​ ക്ലാ​സു​ക​ൾ തു​ട​ങ്ങാ​തി​രു​ന്ന സ്കൂ​ളു​ക​ളാ​ണ്​ തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നേ​രി​ട്ട്​ ക്ലാ​സു​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ കു​ട്ടി​ക​ൾ ക്ലാ​സു​ക​ളി​ലെ​ത്തു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ളും സ​മ്പ​ർ​ക്ക​മു​ള്ള​വ​രു​മാ​യ കു​ട്ടി​ക​ൾ​ക്ക്​ ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ പ​ല സ്കൂ​ളു​ക​ളും നേ​രി​ട്ട്​ ക്ലാ​സു​ക​ൾ വേ​ണ്ടെ​ന്നു​ വെ​ച്ചി​രു​ന്ന​ത്.​ മു​പ്പ​തോ​ളം സ്കൂ​ളു​ക​ളാ​ണ്​ ആ​ദ്യ ആ​ഴ്ച​യി​ൽ ക്ലാ​സു​ക​ൾ ദു​ബൈ വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​യ കെ.​എ​ച്ച്.​ഡി.​എ​യു​ടെ അ​നു​മ​തി​യോ​ടെ ഓ​ൺ​ലൈ​നി​ലേ​ക്ക്​ മാ​റി​യ​ത്. പി​ന്നീ​ട്​ ഒ​രാ​ഴ്ച​ക്ക്​ ശേ​ഷം ചി​ല സ്കൂ​ളു​ക​ൾ നേ​രി​ട്ട്​ ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു ജെം​സ്​ അ​ട​ക്ക​മു​ള്ള സ്കൂ​ളു​ക​ളാ​ണ്​ തി​ങ്ക​ളാ​ഴ്ച ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​ത്.

പ​ല സ്കൂ​ളു​ക​ളി​ലും മു​ഴു​വ​ൻ കു​ട്ടി​ക​ളും ക്ലാ​സി​ൽ ഹാ​ജ​രാ​യ​താ​യും ആ​ശ​ങ്ക​യി​ല്ലാ​തെ നേ​രി​ട്ട്​ ക്ലാ​സു​ക​ളി​ലെ​ത്താ​നാ​വു​ന്ന​ത്​ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും അ​ധ്യാ​പ​ക​ർ പ്ര​തി​ക​രി​ച്ചു. എ​ല്ലാ​വി​ധ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ സു​ര​ക്ഷ​ക്കു​ത​ന്നെ​യാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​വി​ഡ്​ പു​തി​യ വ​ക​ഭേ​ദ​ത്തി‍‍െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശൈ​ത്യ​കാ​ല അ​വ​ധി​ക്ക്​ ശേ​ഷം വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ ഓ​ൺ​ലൈ​നി​ലാ​ണ്​ പ​ഠ​നം ന​ട​ക്കു​ന്ന​ത്. ദു​ബൈ, ഷാ​ർ​ജ, റാ​സ​ൽ​ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ൽ തു​ട​ക്കം മു​ത​ൽ നേ​രി​ട്ട്​ പ​ഠ​ന​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. അ​ബൂ​ദ​ബി, അ​ജ്​​മാ​ൻ, ഫു​ജൈ​റ, ഉ​മ്മു​ൽ​ഖു​വൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ഈ ​മാ​സം 21വ​രെ തു​ട​രും. അ​തി​നു​ശേ​ഷം ഏ​ത്​ രൂ​പ​ത്തി​ൽ ക്ലാ​സു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല. നി​ല​വി​ൽ കോ​വി​ഡ്​ പു​തി​യ വ​ക​ഭേ​ദം വ​ലി​യ ഭീ​ഷ​ണി സൃ​ഷ്ടി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലും നേ​രി​ട്ട്​ ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Classes directly at more schools in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.