അബൂദബി: ഷാർജ ഖോർഫക്കാൻ ലൂലയ്യയിലെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിൽനിന്ന് 17കാരിയെ രക്ഷപ്പെടുത്തിയ 11 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെ ആദരിച്ചു. തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാനാണ് ഇവർക്ക് ആദരവർപ്പിച്ചത്.
ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സമി ഖമീസ് ആൽ നഖ്വിയും ആദരിക്കപ്പെട്ടവരിൽ ഉൾപ്പെടും.
ഏത് സാഹചര്യങ്ങളിലും രാജ്യത്തെ സേവിക്കുന്നതിനുള്ള ത്യാഗവും പ്രയത്നവും അർപ്പിക്കാൻ സിവിൽ ഡിഫൻസ് സംഘത്തിന് പ്രചോദനമേകുന്നതാണ് ആദരവെന്ന് കേണൽ സമി ഖമീസ് ആൽ നഖ്വി അഭിപ്രായപ്പെട്ടു.
തീപിടിച്ച വീടിെൻറ വാതിൽ തകർത്താണ് സിവിൽ ഡിഫൻസ് സംഘം 17കാരിയെ രക്ഷിച്ചത്.
പുക ശ്വസിച്ച് ബോധരഹിതയായി വീട്ടിനകത്ത് കിടക്കുകയായിരുന്നു പെൺകുട്ടി.
മറ്റു രണ്ട് സ്ത്രീകളെയും വീട്ടിനകത്തുനിന്ന് സംഘം മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.