കുട്ടികള്‍ക്കും കുടുംബത്തിനും  വിനോദ-വിജ്ഞാന വേദി

റാസല്‍ഖൈമ: കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേനല്‍ അവധി ഉല്ലാസപ്രദമാക്കാന്‍ വേദിയൊരുക്കി റാക് പൊലീസ്. റാക് ഹംറ മാളിലാണ് വിനോദത്തോടൊപ്പം വിജ്ഞാനവും സമന്വയിപ്പിച്ച പരിപാടികള്‍ക്ക് തുടക്കമായത്. രണ്ടാഴ്ച്ച നീളുന്ന പരിപാടികള്‍ ബുധനാഴ്ച്ച നടന്ന ചടങ്ങില്‍ റാക് കമ്യൂണിറ്റി ആക്ടിങ് ഡയറക്ടര്‍ ഡോ. റാഷിദ് അല്‍ സാലിഹി ഉദ്ഘാടനം ചെയ്തു. മീഡിയ ആന്‍റ് പബ്ളിക് റിലേഷന്‍സ് ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു. 
ദിവസവും വൈകുന്നേരം അഞ്ച് മുതല്‍ ഒമ്പത് വരെയാണ് വിനോദ പരിപാടികള്‍ നടക്കുക. കുട്ടികളുടെ കഴിവുകള്‍ വളര്‍ത്താനും ചിന്തകള്‍ വികസിപ്പിക്കാനും കഴിയുന്ന രീതിയിലുള്ള പരിപാടികളാണ് ഇവിടെ ആവിഷ്കരിച്ചിട്ടുള്ളതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
 

Tags:    
News Summary - children-family-knowledge programm-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.