അബൂദബി മലയാളി സമാജം സംഘടിപ്പിച്ച പരിപാടിയില്‍ കവി പ്രഫ. മധുസൂദനന്‍ നായര്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചു നല്‍കുന്നു
റാസല്‍ഖൈമ: സേവനം എമിറേറ്റ് റാക് കമ്മിറ്റി ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ വിദ്യാരംഭം നടന്നു. ബിന്ദു ഹരിലാല്‍ കുരുന്നുകളെ എഴുത്തിനിരുത്തി. മഹാനവമി-പുസ്തക പൂജക്ക് സേവനം എമിറേറ്റ്സ് പ്രസിഡന്‍റ് സുനില്‍ ചിറക്കല്‍ നേതൃത്വം നല്‍കി.
സേവനം എമിറേറ്റ്സ് റാക് കമ്മിറ്റി ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ നടത്തിയ വിദ്യാരംഭ ചടങ്ങ്
അബൂദബി: അബൂദബി മലയാളി സമാജം സംഘടിപ്പിച്ച പരിപാടിയില്‍ കവി പ്രഫ. മധുസൂദനന്‍ നായര്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചുനല്‍കി. രാവിലെ ആറിന് സമാജത്തില്‍ തുടങ്ങിയ പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത അമ്പതോളം കുട്ടികള്‍ പങ്കെടുത്തു. സമാജം ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, വൈസ് പ്രസിഡന്‍റ് രേഖിന്‍ സോമന്‍, യേശുശീലന്‍, സലിം ചിറക്കല്‍, എ.എം. അന്‍സാര്‍, അജാസ് അപ്പാടത്ത്, സാബു അഗസ്റ്റിന്‍, പി.ടി. റിയാസുദ്ദീന്‍, മനു കൈനകരി, അനില്‍ കുമാര്‍, അനൂപ ബാനര്‍ജി, നൗഷിദ ഫസല്‍, ലാലി സാംസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.