അബൂദബി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു.എ.ഇ സന്ദർശനത്തിന് തുടക്കമായി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച പുലർച്ചെയാണ് അദ്ദേഹം അബൂദബി അൽ ബതീൻ വിമാനത്താവളത്തിൽ എത്തിയത്.
യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, പ്രവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. ജയതിലക് തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പമുണ്ട്. അബൂദബിയിൽ എത്തിയ അദ്ദേഹത്തെ യു.എ.ഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ കൊട്ടാരത്തിൽ സ്വീകരിച്ചു. ശനിയാഴ്ച വൈകിട്ട് നടക്കുന്ന കൈരളി ചാനലിന്‍റെ രജത ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഞായറാഴ്ച വൈകിട്ട് പ്രവാസികളെ അഭിസംബോധന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.