പുന്നയൂർക്കുളം പരൂർ മഹല്ല് നിവാസികളുടെ ദുബൈ, വടക്കൻ എമിറേറ്റ്സ് കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമം

മഹല്ല് സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

ദുബൈ: പുന്നയൂർക്കുളം പരൂർ മഹല്ല് നിവാസികളുടെ ദുബൈ, വടക്കൻ എമിറേറ്റ്സ് കൂട്ടായ്മയുടെ വാർഷിക കൗൺസിൽ യോഗവും ഇഫ്താർ മീറ്റും ദുബൈയിലെ അവീറിൽ സംഘടിപ്പിച്ചു. നൗഷാദ് കല്ലാബ്രയുടെ അധ്യക്ഷതയിൽ കെ.സി കമറുദ്ധീൻ പരിപാടി ഉദ്​ഘാടനം ചെയ്തു. 2026 - 2027 വർഷത്തെ പി.എൻ.ജെ.എം പുതിയ കമ്മിറ്റി ഭാരവാഹികളായി നാസർ കെ.സി (പ്രസിഡന്‍റ്​), നൗഫൽ തോട്ടേകാടൻ (ജനറൽ സെക്രട്ടറി), അബ്ബാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

മുസ്തഫ തങ്ങൾ പ്രാർത്ഥന നടത്തി. പരൂർ മഹല്ല് മുൻ ഖത്തീബ് അഷ്‌റഫ്‌ അൻവരി, കുഞ്ഞു കുഞ്ഞിന്‍റെകായിൽ, കെ.സി നാസർ, നൗഫൽ തോട്ടേകാടൻ, അഫി അബ്ദുറഹ്മാൻ, ബഷീർ ഹമീദ് എന്നിവർ സംസാരിച്ചു.  മുർഷിദ് സ്വാഗതവും അബ്ബാസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - mahal sangam also organized iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.