അബൂദബി കിരീടാവകാശിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നു

അബൂദബി കിരീടാവകാശിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

അബൂദബി: മൂന്ന് ദിവസത്തെ യു.എ.ഇ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ അബൂദബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക വികസന പങ്കാളിത്തങ്ങൾ കൂടുതൽ വിപുലമാക്കാൻ ചർച്ചയിൽ ധാരണയായി. കൂടുതൽ നിക്ഷേപപദ്ധതികൾക്ക് വഴിതുറക്കുന്ന ചർച്ചകൾക്കും തീരുമാനമായി.

അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫിസ് ചെയർമാനുമായ സൈഫ് സഈദ് ഗൊബഷ്, മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരും സംബന്ധിച്ചു.

കഴിഞ്ഞ ദിവസം അബൂദബിയിൽ നടന്ന പൊതുപരിപടിയിൽ പ്രവാസി സമൂഹം മുഖ്യമന്ത്രിക്ക് ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. സന്ദർശനം പൂർത്തിയാക്കിയ മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങി.

Tags:    
News Summary - Chief Minister meets with Abu Dhabi Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.