ചിക്കിംഗ്​ ഏഴു വർഷത്തിനകം ആയിരം  ഒൗട്ട്​ലെറ്റുകൾ തുറക്കും 

ദുബൈ: ലോകത്തെ പ്രമുഖ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്‌റ്ററൻറ്​ ബ്രാന്‍ഡായ ചിക്കിംഗ്​ 25 യൂറോപ്യന്‍ രാജ്യങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് നൂറിലേറെ ഔട്‌ലറ്റുകൾ തുറക്കും. ഇതിനായി​ നെതര്‍ലൻറ്​സിലെ ഐ.എൻ.ടി.ഒ ഫ്രാഞ്ചൈസിയുമായി കരാര്‍ ഒപ്പുവച്ചു. സുല്‍ത്താന്‍ ബിന്‍ മന്‍സൂര്‍ അല്‍ സൗദ് രാജകുമാര​​​െൻറ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സൗദി, ആസ്​ട്രേലിയ, മെ​ാറോക്കോ, ബ്രൂണെ,ജിബൂട്ടി, മാലിദ്വീപ്​, ഇന്ത്യ,യു.എ.ഇ എന്നിവി​ടങ്ങളിലെ ​ഫ്രാഞ്ചൈസി കരാറുകളും ഒപ്പുവെച്ചു.  2025 ആകുമ്പോഴേക്കും 70 രാജ്യങ്ങളിലായി 1000 ഔട്‌ലറ്റുകൾ തുറക്കുമെന്ന് ചിക്കിംഗ് ​മാനേജിങ് ഡയറക്ടര്‍ എ.കെ.മന്‍സൂര്‍ വ്യക്​തമാക്കി.

വരുന്ന മാര്‍ച്ചില്‍ നെതര്‍ലൻ‍റ്​സിലെ ആദ്യഘട്ട ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും.   ചിക്കിംഗ്​ ഓപ്റേഷന്‍സ് ഡയറക്ടര്‍ മഖ്ബൂല്‍ മോഡി,  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍സാബ് മന്‍സൂര്‍, ബി.എഫ്‌.​െഎ മാനേജ്‌മ​​െൻറ്​ ഡി.എം.സി.സി സി.ഇ.ഒ ശ്രീകാന്ത് എന്‍.പിള്ള,  കോർപറേറ്റ് ലീഗല്‍ അഡ്വൈസര്‍ റിച്ചാര്‍ഡ് ഇമ്രാന്‍ ഡിങ് തുടങ്ങിയവര്‍ സംബന്ധിച്ചു.   

10 രാജ്യങ്ങളില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 ഔട്ട്‌ലെറ്റുകള്‍ തുറക്കാനായി മലേഷ്യയിലെ ഇ.എ ക്വാണ്ടം എസ്​.ഡി.എന്‍ ബി.എച്ച്​.ഡിയുമായി കഴിഞ്ഞ വര്‍ഷം മാസ്​റ്റര്‍ ഫ്രാഞ്ചൈസി കരാറില്‍ ഒപ്പുവച്ചിരുന്നു.  മലേഷ്യയില്‍ മാത്രം ഇതുവരെ 13 ഔട്ട്​ലറ്റുകള്‍ തുറന്നു. ഈ വര്‍ഷം മലേഷ്യയില്‍ 20 ഔട്ട്‌ലെറ്റുകള്‍ തുറക്കും.  ചൈന, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലാൻറ്​, വിയറ്റ്‌നാം, തായ്‌വാന്‍, മ്യാന്‍മാര്‍ കംബോഡിയ എന്നീ രാജ്യങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും.  മൗറീഷ്യസ്, ബോസ്‌നിയ, കസാക്കിസ്​താന്‍, താജികിസ്​താൻ, ഉസ്ബക്കിസ്​താന്‍ എന്നിവിടങ്ങളില്‍  ചിക്കിംഗ്​ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനുള്ള മാസ്​റ്റർ ഫ്രാഞ്ചൈസി കരാറുകള്‍ 2018 ആദ്യ പകുതിയിൽ തന്നെ ഒപ്പുവയ്ക്കും.  

2000ത്തിലാണ് ദുബൈ കേന്ദ്രമായി  ചിക്കിംഗ്​ പ്രവര്‍ത്തനമാരംഭിച്ചത്. വൃത്തിയിലും സര്‍വീസിലും ഗുണമേന്മയിലും പുലർത്തുന്ന രാജ്യാന്തര നിലവാരം വളരെവേഗത്തിൽ ചിക്കിംഗിനെ ജനങ്ങളുടെ ഇഷ്​ടബ്രാൻറാക്കി മാറ്റി.  ചാര്‍ക്കോള്‍ ചിക്കനും പെരി പെരി ചിക്കനും  ചിക്കിംഗ്​ മെനുവിലേക്ക് പുതുതായി ഉൾപ്പെടുത്തുമെന്നും എ.കെ.മന്‍സൂര്‍ പറഞ്ഞു. 

സൂര്യനാരായണന്‍, മുഹമ്മദ് ഈസ മുഹമ്മദ് അല്‍ സമദ്, നാസര്‍ യൂസഫ് ജുമ അല്‍ സിനാനി, ജാസിം അല്‍ ബസ്തകി, മുഹമ്മദ് മന്‍സൂര്‍ മാജിദ് എന്നിവരും ഫ്രാഞ്ചൈസി പാര്‍ട്ണര്‍മാരായ ജൂബി കുരുവിള, അബ്ദുള്‍ കരീം, നവീദ് , മുബാറക് അല്‍ മന്‍സൂറി, നിസാമുദ്ദീന്‍, അബ്ദുള്‍ ഷൂക്കൂര്‍, നഷീദ് അഹമ്മദ്, നാസര്‍ അഹമ്മദ്, റാച്ചിദ് അഗ്‌സേനാല്‍. എറിക്, ചു ഷിയുങ് ഖുവ, കി യിങ് ലിം , മാര്‍ക്ക് ബൂയിസ്മാന്‍, റോവാന്‍ റോസ്‌മോണ്ട്, ഇസബെല്‍ ഗെറിറ്റ്‌സണ്‍ തുടങ്ങിയവരും പങ്കെടുത്തു.
 

Tags:    
News Summary - chicking-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.