ദുബൈ: നാട്ടിലേക്കുള്ള വിമാന നിരക്ക് കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ ട്രാവൽ ഏജൻസികളും സാമൂഹിക പ്രവർത്തകരും ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനങ്ങൾ യു.എ.ഇയിൽനിന്ന് സർവിസ് തുടങ്ങി. ഷാർജയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഇന്നലെ ഗോ എയർ വിമാനമാണ് ആദ്യം പറന്നത്. 183 യാത്രക്കാരാണ് ഇതിൽ ഉണ്ടായിരുന്നത്. സാമൂഹിക പ്രവർത്തകൻ ഷമീർ അഞ്ചലിന്‍റെ നേതൃത്വത്തിലായിരുന്നു ഈ വിമാനം ഒരുക്കിയത്. മറ്റു വിമാനങ്ങളേക്കാൾ കുറഞ്ഞ നിരക്കാണ് ചാർട്ടേഡ് വിമാനങ്ങൾ ഈടാക്കുന്നതെന്ന് ട്രാവൽ ഏജൻസികൾ അവകാശപ്പെടുന്നു. നാളെ സ്വകാര്യ ട്രാവൽ ഏജൻസി ഒരുക്കുന്ന മറ്റൊരു വിമാനം റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.