ദുബൈ: നിരോധിത ഇ സിഗററ്റുകളും ഇ^ശീഷകളും വിൽപന നടത്തിയ ദേര മുറാറിലെ രണ്ടു കടകളിൽ ദുബൈ നഗരസഭ തെരച്ചിൽ നടത്തി സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
കൗമാരക്കാരിലും യുവാക്കളിലും ഏറെ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിെവച്ചേക്കാവുന്ന ഇ സിഗററ്റുകൾ വിൽക്കാൻ രാജ്യത്തെ നിയമം അനുമതി നൽകുന്നില്ല. നിയമം ലംഘിച്ച് ഇവ വിറ്റവർക്ക് മേൽ കനത്ത പിഴക്ക് സാധ്യതയുണ്ട്.
മുൻപ് മുന്നറിയിപ്പ് നൽകപ്പെട്ടവരാണ് കുറ്റം ആവർത്തിച്ചതെങ്കിൽ അഞ്ചു ലക്ഷം ദിർഹം പിഴ നൽകേണ്ടി വരുമെന്ന് നഗരസഭാ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ റിദാ സൽമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.