പ്രകൃതിയോടുള്ള കരുതലുമായി നാളെ കാർ രഹിത ദിനം

ദുബൈ: അതിവേഗത്തോടുള്ള പ്രണയവും ആധുനിക സാ​േങ്കതിക വിദ്യാ വീഥിയിലെ പ്രയാണവും തുടരു​േമ്പാഴും യു.എ.ഇക്ക്​ കൈമോശം വരാത്ത ഒന്നുണ്ട്​്​^ ഭൂമിയോടുള്ള കരുതൽ, പരിസ്​ഥിതിയോടുള്ള കാതൽ. അതി​​​​െൻറ പ്രഖ്യാപനമായി നാളെ കാർ രഹിത ദിനം (കാർഫ്രീ ഡേ) ആചരിക്കും. ദുബൈ ജനതയുടെ വാരാന്ത്യ അവധി കഴിഞ്ഞുള്ള യാത്ര കാർ ഒഴിവാക്കി മെട്രോയിലും ബസിലും സൈക്കിളിലുമാവും. കഴിയുന്നവരെല്ലാം കാൽനടയായും യാത്ര ചെയ്യും. ദുബൈ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത്​ കാർഫ്രീ ഡേയിൽ  അജ്​മാൻ, റാസൽഖൈമ,അൽ​െഎൻ  നഗരസഭകൾ കൂടി ചേരുന്നതോടെ കരുതലി​​​​െൻറ ഹരിത സന്ദേശം കൂടുതൽ മേഖലകളിലേക്ക്​ വ്യാപിക്കും.

ദുബൈ നഗരസഭയിലെ ഉദ്യോഗസ്​ഥരും ജീവനക്കാരും മാത്രം സ്വകാര്യ വാഹനങ്ങൾ നിരത്തിലറക്കാതെ 2010ലാണ്​ ആദ്യ കാർഫ്രീ ഡേ ദുബൈ ആചരിച്ചത്​. ആദ്യ വർഷം ആയിരം കാറുകളാണ്​ മാറ്റി നിർത്തിയതെങ്കിൽ 2017ൽ അത്​ 60000 വാഹനങ്ങളായി ഉയർന്നു. 200 ​േലറെ സ്​ഥാപനങ്ങളാണ്​ സജീവമായി ഇൗ ഉദ്യമത്തിൽ പങ്കുചേർന്നത്​. മറ്റുള്ള എമിറേറ്റുകളിൽ മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനം ഇല്ലെന്നാകിലും മികച്ച ബദൽ സംവിധാനങ്ങൾ ഒരുക്കി പ്രകൃതി സംരക്ഷണ ദൗത്യത്തിൽ അവിടുത്തെ ഉദ്യോഗസ്​ഥരും ജനതയും പങ്കാളികളാവും. പൊതു^സ്വകാര്യ സ്​ഥാപനങ്ങൾ, വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, റിയൽ എസ്​റ്റേറ്റ്​, ഹോട്ടൽ,ബാങ്കിങ്​ മേഖലകളിൽ നിന്നുള്ള സ്​ഥാപനങ്ങൾ, ഉദ്യോഗസ്​ഥർ, ജീവനക്കാർ തുടങ്ങിയ നിശ്​ചയദാർഢ്യ വിഭാഗങ്ങളിലെ ജനതയെ വരെ ഉൾക്കൊള്ളിച്ചാണ്​ കാർരഹിത ദിനാചരണ പരിപാടികൾ ഒരുക്കിയിരിക്കുന്നത്​. 

മെട്രോ, ബസ്​  ശൃംഖല കുറവും കാൽനട^സൈക്കിൾ യാത്ര ആശ്വാസവുമല്ലാത്ത ഇടങ്ങളിൽ ഒരു കാറിൽ കൂടുതൽ പേർ ഒത്തുചേർന്ന്​ സഞ്ചരിക്ക​ും (കാർപൂളിങ്​). 
ദുബൈ നഗരസഭ ഡയറക്​ടർ ജനറൽ  ഹുസൈൻ നാസർ ലൂത്ത ഉൾപ്പെടെ ഉന്നത ഉദ്യോഗസ്​ഥർ നാളെ രാവിലെ മെട്രോയിൽ സഞ്ചരിച്ചാണ്​ നഗരസഭാ ഒാഫീസിലെത്തുക. രാവിലെ 8.15ന്​ യൂനിയൻ മെട്രോ പാർക്കിൽ  ദിനാചരണ പരിപാടികൾ ആരംഭിക്കും. സായിദ്​ വർഷ പവലിയൻ, പരിസ്​ഥിതി സൗഹൃദ കൂടാരം, ​പ്രദർശനം, കുട്ടികൾക്കുള്ള കളികളും ബോധവത്​കരണവും, നിശ്​ചയദാർഢ്യ സമൂഹത്തിനായുള്ള പദ്ധതികൾ, ആരോഗ്യ പരിപാലന സെഷൻ എന്നിങ്ങനെ വിപുലമായ പരിപാടികളാണ്​ ആസൂത്രണം ചെയ്​തിരിക്കുന്നത്​.  

എന്തിനാണ്​ കാർ ഫ്രീ ഡേ ആചരിക്കുന്നത്

കാറുകൾ നഗരജീവിതത്തി​​​​െൻറ ഭാഗമാണ്​. എന്നാൽ അവ റോഡുകൾ പൂർണമായി കൈയടക്കുന്നത്​ കടുത്ത ഗതാഗതക്കുരുക്കിനും പരിസ്​ഥിതി പ്രശ്​നങ്ങൾക്കും ജീവിതശൈലി രോഗങ്ങൾക്കും വഴിവെക്കുന്നു. ഒരു യാത്രക്കാരൻ മാത്രമായി എത്രയധികം കാറുകളാണ്​ ഒാരോ റോഡിലും ചീറിപ്പായുന്നത്​. പൊതുഗതാഗത സംവിധാനങ്ങൾ ശീലമാക്കുന്നത്​ നഗരത്തിലെ ഗതാഗതക്കുരുക്ക്​ ഒഴിവാക്കാനും പരിസ്​ഥിതി നാശം തടയാനും ഏറെ സഹായിക്കും. 15 ഗാലൻ ഇന്ധന ശേഷിയുള്ള ഒരു വാഹനം 140 കിലോഗ്രാം കാർബൺ ആണ്​ അന്തരീക്ഷത്തിൽ പുറന്തള്ളുക. ഒരു വർഷം ശരാശരി 4 ടൺ കാർബൺ പുകയാണ്​ ഒരു കാറിൽ നിന്ന്​ പുറത്തുവരുന്നത്​. കാലാവസ്​ഥാ മാറ്റവും ആഗോള താപനവും വ്യാപിക്കാൻ ഇത്​ ഇടവരുത്തും. 60000 കാറുകൾ ഒരു ദിവസം റോഡിൽ നിന്ന്​ ഒഴിവാക്കിയാൽ തന്നെ 174 ടൺ കാർബൺ പുറംതള്ളുന്നത്​ തടയാനാവും. ജനങ്ങൾക്കിടയിൽ ഇൗ സന്ദേശം പ്രചരിപ്പിക്കാനും പൊതുഗതാഗത സംവിധാനങ്ങളുടെ ആവശ്യകതയും സവിശേഷതയും ബോധ്യപ്പെടുത്താനും കാർ രഹിത ദിനാചരണം സഹായിക്കുന്നു. കാറുകൾ ഒഴിവാക്കൽ നിർബന്ധമല്ല, പക്ഷെ ഭൂമിയുടെ സംരക്ഷണം നിർബന്ധമാണ്​ എന്ന ബോധ്യം ഒാരോ മനുഷ്യരിലും ഉയർത്താനും സ്വയം സന്നദ്ധരായി മുന്നോട്ടു വരുവാനുമാണ്​ ആഹ്വാനം. മുൻ വർഷങ്ങളിൽ ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ദിനാചരണ പരിപാടിയിൽ പ​െങ്കടുക്കാൻ സൈക്കിളിൽ എത്തിയിരുന്നു. 
ലോകത്തെ ഏറ്റവും മികച്ച പ്രകൃതി സൗഹ​ൃദ നഗരം എന്ന സ്​ഥാനത്തിന്​ ദുബൈ എന്തു കൊണ്ടും അർഹമാണ്​ എന്ന്​ തെളിയിക്കുന്നതാണ്​ കാർ രഹിത ദിനാചരണ സംഘാടനവും ജനങ്ങളുടെ പ്രതികരണവും. യു.എ.ഇ 2021 ദേശീയ അജണ്ടയുടെ മുഖ്യ പദ്ധതികളിലൊന്ന്​ ശുദ്ധവായു നിലവാരം ഉറപ്പാക്കലും കാർബൺ ബഹിർഗമനം തീരെ കുറക്കലുമാ​ണല്ലോ.  
 

Tags:    
News Summary - car fee day-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.