യു.എ.ഇയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ശരത്, മനീഷ്
ദുബൈ: യു.എ.ഇയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം മഞ്ചേരി കാട്ടിൽ ശശിധരെൻറ മകൻ ശരത് (31), എടവണ്ണ പത്തപ്പിരിയം കളരിക്കൽ മനോഹരെൻറ മകൻ മനീഷ് (32) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഖോർഫക്കാൻ റോഡിലാണ് അപകടം. ശനിയാഴ്ചയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിച്ചായിരുന്നു അപകടം.
മുവൈല നാഷനൽ പെയിൻറ്സിന് സമീപം താമസിക്കുന്ന മനീഷ് പിതാവുമൊത്ത് സ്വന്തമായി സ്ഥാപനം നടത്തുകയാണ്. നാട്ടിലുള്ള പിതാവ് കഴിഞ്ഞ ദിവസം ദുബൈയിൽ എത്തേണ്ടതാണ്. എന്നാൽ, യാത്ര വിലക്ക് വന്നതോടെ യാത്ര മുടങ്ങുകയായിരുന്നു. സുഹൃത്തുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
അജ്മാനിൽ താമസിക്കുന്ന ശരത് ഫാർമസിയിൽ അക്കൗണ്ടൻറാണ്. ദെയ്ത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരിയുടെ നേതൃത്വത്തിൽ നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
അടുത്ത സുഹൃത്തുക്കളും അയൽവാസികളും ആയിരുന്ന ഇവർ കമ്പനി ആവശ്യത്തിനു അജ്മാനിൽ നിന്നും റാസൽ ഖൈമ ഭാഗത്തേക്കു വാഹനം ഓടിച്ചു പോകുമ്പോൾ പിന്നിൽ നിന്നും മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിച്ചു. ശരത്തിെൻറ സഹോദരൻ സജിത്ത് അജ്മാനിൽ ഉണ്ട്. മനീഷിെൻറ സഹോദരൻ മഹേഷ് നാട്ടിലാണ്. മനീഷിന് മൂന്ന് മാസം പ്രായമുള്ള കുട്ടി ഉണ്ട്. ഭാര്യ നിമിത. ശരത്തിെൻറ ഭാര്യ ഗോപിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.