ദുബൈ: ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലറേറ്റർ അമർത്തിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഷോപ്പിലേക്ക് ഇടിച്ചുകയറി. അൽ വസൽ സ്ട്രീറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വാഹനം പാർക്കു ചെയ്യാനായി തിരിക്കുന്നതിനിടെ അബദ്ധത്തിൽ ബ്രേക്കിന് പകരം ആക്സിലറേറ്ററിൽ അമർത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷോപ്പിന്‍റെ ചില്ലുകൾ പൂർണമായും തകർന്നു. അപകട വിവരം അറിഞ്ഞ ഉടനെ സംഭവസ്ഥലത്തെത്തിയ ദുബൈ പൊലീസ് തുടർ നടപടി സ്വീകരിച്ചതായി ട്രാഫിക് ജനറൽ ഡിപാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലിം ബിൻ സുവൈദാൻ പറഞ്ഞു.
സംഭവ സ്ഥലത്തു നിന്ന് പൊലീസ് വാഹനം മാറ്റിയിട്ടുണ്ട്. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് ആത്മസംയമനത്തോടെ വാഹനമോടിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഇത്തരം അപകടങ്ങൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.