ശൈഖ്​ മുഹമ്മദി​െൻറ അധ്യക്ഷതയിൽ ചേർന്ന യു.എ.ഇ മന്ത്രിസഭ യോഗം

യു.എ.ഇയിൽ 58 ബില്യണി​െൻറ ബജറ്റ്​​

ദുബൈ: യു.എ.ഇയിൽ 2021 വർഷത്തേക്ക്​ 58 ബില്യൺ ദിർഹമി​െൻറ ബ​ജറ്റിന്​ മന്ത്രിസഭ യോഗം അനുമതി നൽകി. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ബജറ്റിന്​ അംഗീകാരം നൽകിയത്​.

നടപ്പുവർഷം 61.354 ദിർഹമി​െൻറ ബ​ജറ്റായിരുന്നു പ്രഖ്യാപിച്ചിരുന്നത്​. രാജ്യ​ത്തി​െൻറ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബജറ്റ്​​ തുകയാണ്​ നടപ്പുവർഷം നീക്കിവെച്ചിരുന്നത്​. ഇതിനേക്കാൾ മൂന്നു​ ബില്യൺ കുറവാണ്​ അടുത്ത വർഷത്തെ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്​.

അടുത്തവർഷം യു.എ.ഇയുടെ സാമ്പത്തികരംഗം അതിവേഗം വളർച്ച കൈവരിക്കുമെന്ന്​ ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. 2020ലെ ബജറ്റ്​ കാര്യക്ഷമമായി നടപ്പാക്കാൻ സർക്കാറിന്​ കഴിഞ്ഞു. ഇത്​ അടുത്തവർഷവും തുടരാനുള്ള ശേഷി സർക്കാറിനുണ്ട്​. കാര്യക്ഷമമായ വർഷമാണ്​ വരാനിരിക്കുന്നത്​. വികസന പദ്ധതികൾക്കായിരിക്കും മുൻഗണന നൽകുക. എമിറേറ്റ്​സ്​ ഇൻ​െവസ്​റ്റ്​മെൻറ്​ അതോറിറ്റിയുടെ നേട്ടങ്ങക്കെുറിച്ചും ഭാവിപദ്ധതികളെക്കുറിച്ചും വിലയിരുത്തിയതായും ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. കോവിഡ്​ മൂലം ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിലായ സമയത്ത്​ സർക്കാർ ബജറ്റ്​ പ്രതീക്ഷയോടെയാണ്​ സംരംഭകരും പൗരന്മാരും താമസക്കാരും ഉറ്റുനോക്കുന്നത്​. ബജറ്റിന്​ കാത്തുനിൽക്കാതെ ഈ വർഷം പലതവണ സാമ്പത്തിക ഉത്തേജക പാക്കേജുകൾ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. മിഡിൽ ഈസ്​റ്റിൽ ഇത്തരമൊരു പാക്കേജ്​ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ്​ യു.എ.ഇ. സെൻട്രൽ ബാങ്ക്​ വഴി 100 ബില്യൺ ദിർഹമി​െൻറ പാക്കേജാണ്​ ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്​. ഇത്​ പിന്നീട്​ 256 ബില്യണായി ഉയർത്തി. ഇതുവഴി മൂന്നു​ ലക്ഷം പേർക്ക്​ ഉപകാരമുണ്ടായതായി സെൻട്രൽ ബാങ്ക്​ അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.