സ്​തനാർബുദ ചികിത്സ: പുതിയ കണ്ടെത്തലുമായി ഡോക്​ടർമാർ

ദുബൈ: അഞ്ചുവർഷത്തെ പഠനത്തിലൂടെ സ്​തനാർബുദ ചികിത്സക്ക്​ സഹായകമാകുന്ന കണ്ടെത്തലുമായി യു.എ.ഇയിലെ ഒരുസംഘം ഡോക്​ടർമാർ.

അറബ്​ സ്​ത്രീകളിൽ പ്രത്യേകമായുള്ള ജനിതകമാറ്റമാണ്​ പഠനത്തിൽ തെളിഞ്ഞത്​. പടിഞ്ഞാറൻ രാജ്യങ്ങളിലെ സ്​തനാർബുദ രോഗികളിൽനിന്ന്​ വ്യത്യസ്​തമായ ജനിതകമാറ്റമാണ്​ തിരിച്ചറിയാനായത്. ഇത്​ പ്രത്യേക ചികിത്സക്ക്​​ സഹായിക്കും.

2016 മുതൽ 2021വരെ അറബ്​ മേഖലയിലെ 87 സ്​ത്രീകളിലാണ്​ എമിറേറ്റ്​സ്​ കാൻസർ സൊസൈറ്റിയും ബുർജീൽ ഹോസ്​പിറ്റൽസും പഠനം നടത്തിയത്​. യു.എ.ഇ, സൗദി, അൾജീരിയ, ഈജിപ്​ത്​, ഇറാഖ്, ലബനാൻ, ലിബി​യ, മൊറോകോ, ഒമാൻ, ഫലസ്​തീൻ, ഖത്തർ, സുഡാൻ, സിറിയ, തുനീഷ്യ എന്നീ രാജ്യങ്ങളിലെ രോഗികളാണ്​ പഠനത്തിൽ ഭാഗമായത്​.

സ്​തനാർബുദ രോഗികളായ സ്​ത്രീകളുടെ ചികിത്സക്ക്​ കണ്ടുപിടുത്തം പുതിയ സാധ്യതകൾ തുറക്കുമെന്ന്​ പഠനത്തിന്​ നേതൃത്വം നൽകിയ എമിറേറ്റ്​സ്​ കാൻസർ സൊസൈറ്റി പ്രസിഡൻറ്​ പ്രഫ. ഹുമൈദ്​ അൽ ശംസി പറഞ്ഞു. രോഗലക്ഷണങ്ങൾ ഒരുപോലെയാണെങ്കിലും ചികിത്സയിൽ വൈവിധ്യം ആവശ്യമായിവരുമെന്നാണ്​ മനസ്സിലാക്കാൻ കഴിഞ്ഞത്​. ചിലർക്ക്​ കീമോതെറപ്പി മാത്രം മതിയാകും.

എന്നാൽ, മറ്റുള്ളവർക്ക്​ ഇമ്യൂണോ തെറപ്പിയടക്കമുള്ളവ ആവശ്യമായിവരും. ജനിതകമാറ്റം തിരിച്ചറിയാൻ സാധിച്ചതിലൂടെ ഓരോരുത്തർക്കും പ്രത്യേകമായ ചികിത്സ നൽകാൻ സാധിക്കും -അദ്ദേഹം പറഞ്ഞു. യു.എസിലെ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ പേർസണലൈസ്​ഡ്​ കാൻസർ തെറപ്പിയുടെ സഹായ​ത്തോടെയാണ്​ പഠനം പൂർത്തിയാക്കിയത്​.

കഴിഞ്ഞ വർഷം മാത്രം സ്​തനാർബുദം ബാധിച്ച 222 ​േപരാണ്​ രാജ്യത്ത്​ മരിച്ചത്​. ഇത്​ പരിഗണിച്ച്​ യു.എ.ഇയിൽ ചികിത്സാരംഗത്ത്​ നിരവധി പഠനങ്ങൾ നടത്തുന്നുണ്ട്​. അർബുദ ചികിത്സ സംബന്ധിച്ച 71 ഗവേഷണപ്രബന്ധങ്ങൾ സമർപ്പിച്ചിട്ടുണ്ട്​.​

Tags:    
News Summary - Breast cancer treatment: Doctors with new findings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.