ഷാർജ സഹാറ സെന്‍ററിൽ തുറന്ന ഹൈലാൻഡർ, ടോക്കിയോ ടാക്കീസ്​ ഷോറൂമിന്‍റെ ഉദ്​ഘാടനം ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ നിർവഹിക്കുന്നു

ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്​റ്റൈൽ യു.എ.ഇയിൽ മൂന്നു സ്​റ്റോറുകൾ തുറന്നു

ഷാർജ: റാഫേൽ ലൈഫ്​ സ്​റ്റൈലുമായി ചേർന്ന്​ ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്​റ്റൈൽ യു.എ.ഇയിൽ ഹൈലാൻഡർ, ടോക്കിയോ ടാക്കീസിന്‍റെ മൂന്നു ഷോറൂമുകൾ തുറന്നു. ഷാർജയിലെ സഹാറ സെന്‍റർ, മെഗാ മാൾ, ദുബൈയിലെ ബുർജുമാൻ മാൾ എന്നിവിടങ്ങളിലാണ്​ പുതിയ ഷോറൂമുകൾ. സഹാറ സെന്‍ററിൽ ബുധനാഴ്ച തുറന്ന ഷോറൂമിന്‍റെ ഉദ്​ഘാടനം ഇന്ത്യൻ ക്രിക്കറ്റ്​ താരവും മലയാളിയും റാഫേൽ ലൈഫ്​ സൈറ്റലിന്‍റെ ബ്രാൻഡ്​ അംബാസിഡറുമായ സഞ്ജുസാംസൺ നിർവഹിച്ചു.

ഇന്ത്യയിൽ ഫാഷൻ വസ്ത്രവ്യാപാര രംഗത്ത്​ അതിവേഗം വളരുന്ന സ്ഥാപനമാണ്​ ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്​റ്റൈൽ. പ്രവർത്തനം ആരംഭിച്ച്​ ഒമ്പത്​ മാസം പിന്നിടുമ്പോൾ ഇന്ത്യയിലുടനീളം 37 സ്റ്റോറുകൾ തുറന്നുകഴിഞ്ഞു. 2026 മാർച്ചോടെ 38 സ്​റ്റോറുകൾ കൂടി തുറക്കുകയാണ്​​ ലക്ഷ്യം. റാഫേൽ ഗ്രൂപ്പിന്‍റെ റീറ്റെയിൽ ബ്രാൻഡായ റാഫേൽ ലൈഫ്​ സ്​റ്റൈലുമായി കൈകോർത്താണ്​ ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്​റ്റൈൽ യു.എ.ഇയിൽ ചുവടുറപ്പിക്കുന്നത്​​. ഇതിന്‍റെ ഭാഗമായി അടുത്ത മാർച്ചോടെ മിഡിൽ ഈസ്റ്റിൽ ഏഴ്​ ഷോറൂകൾ കൂടി തുറക്കാനാണ്​ പദ്ധതി​. 5,000 ചതുശ്ര അടി വിസ്തൃതിയിലാണ്​​ ബുർജുമാൻ മാളിലേയും ഷാർജയിലെ മെഗാമാളിലേയും ഷോറൂമുകൾ നിർമിച്ചിരിക്കുന്നത്​. സഹാറ സെന്‍റർ ഷോറൂമിന്​ 9,000 ചതുരശ്ര അടിയും വിസ്തൃതിയുണ്ട്​.

Tags:    
News Summary - Brand Studio Lifestyle opens three stores in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.