അബൂദബി: മനുഷ്യശരീരത്തെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി അബൂദബിയിൽ ബോഡി മ്യൂസിയം തുറന്നു. അബൂദബി ഖലീഫ യൂനിവേഴ്സിറ്റിയിൽ നിർമിച്ച മ്യൂസിയത്തിലേക്ക് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും.ഖലീഫ യൂനിവേഴ്സിറ്റിയുടെ താഴത്തെ നിലയിലാണ് വേറിട്ട ഈ മ്യൂസിയം. യൂനിവേഴ്സിറ്റി മെഡിക്കൽ ആരോഗ്യ പഠന വിഭാഗമാണ് മനുഷ്യശരീരത്തിലെ ഭാഗങ്ങളും അവയുടെ പ്രവർത്തനരീതികളും പഠിപ്പിക്കുന്ന ഈ സംരംഭത്തിന് പിന്നിൽ.
ശരീരവും ആരോഗ്യവും സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവൽകരിക്കാനും ശരീരത്തെ കുറിച്ച് പുതിയ തലമുറയിൽ ശാസ്ത്രീയ അവബോധം വർധിപ്പിക്കാനുമാണ് ഇത്തരമൊരു മ്യൂസിയമെന്ന് ഖലീഫ യൂനിവേഴ്സിറ്റി അധികൃതർ പറഞ്ഞു. ശരീരത്തിലെ നാഡീ വ്യവസ്ഥ, പേശി വ്യവസ്ഥ, ശാസോച്ഛാസ്വ സംവിധാനം, ദഹനവ്യവസ്ഥ, ഹൃദയത്തിന്റെയും ധമനികളുടെയും പ്രവർത്തനം എന്നിവ പ്രദർശനത്തിൽ മനസിലാക്കാൻ കഴിയും. രോഗം തകർത്ത മനുഷ്യശരീരത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്തുന്ന പ്രദർശന വസ്തുക്കളും ബോഡി മ്യൂസിയത്തിലുണ്ട്. ആന്തരികാവയങ്ങളെ കുറിച്ച് മനസിലാക്കാൻ ഡിസക്ട് ചെയ്ത മനുഷ്യശരീരങ്ങളും പ്ലാസിനേറ്റഡ് മനുഷ്യശരീരങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.