സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച
രക്തദാന ക്യാമ്പ് യുവസംരംഭകൻ റാഷിദ് അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ ജദ്ദാഫിലെ ബ്ലഡ് ഡൊണേഷൻ സെന്ററിൽ പരിപാടി യുവസംരംഭകൻ റാഷിക് അഷ്റഫ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷതവഹിച്ചു. നൂറു കണക്കിന് രക്തദാതാക്കൾ പങ്കാളികളായി.
ഇൻകാസ് നേതാക്കളായ ബാലൻ പവിത്രൻ, ബാലകൃഷ്ണൻ അല്ലിപ്ര, ഷൈജു അമ്മാനപ്പാറ, ദിലീപ് കുമാർ, ബി.എ. നാസർ മാടായി, സി.എ. ബിജു, സി. മോഹൻദാസ് ആലപ്പുഴ, ടൈറ്റസ് പുലൂരാൻ, റിയാസ് ചെന്ത്രാപ്പിന്നി, നാദിർഷാ അലി, അസീം ഖാലിദ്, പ്രജീഷ് ബാല്ലുശ്ശേരി, സിന്ധു മോഹൻ, രാജി എസ്. നായർ, സുലൈമാൻ കറുത്തക്ക, ഇക്ബാൽ ചെക്യാട് തുടങ്ങിയവർ സംസാരിച്ചു.
രക്തദാന ക്യാമ്പിന് ബഷീർ നരണിപ്പുഴ, അഡ്വ. രാജു ഡാനിയേൽ, അരിഷ് അബൂബക്കർ, ഉമേഷ് വെള്ളൂർ, ജിജു കാർത്തികപ്പള്ളി, പ്രജീഷ് വിളയിൽ, ബാഫക്കി ഹുസൈൻ, ഹരീഷ് മേപ്പാട്, ഫൈസൽ തങ്ങൾ, സനിഷ ബൈജു, ബൈജു സുലൈമാൻ, ബാബു പീതാംബരൻ, സുനിൽ നമ്പ്യാർ എന്നിവർ നേതൃത്വം നൽകി.
ബിബിൻ ജേക്കബ്, നിതിൻ ടൈറ്റസ്, കുട്ടിക്കൃഷ്ണൻ, ജില്ല പ്രസിഡന്റുമാരായ കലാധര ദാസ്, പി. രാജീവ്, സുദീപ് പയ്യന്നൂർ, ജിസ് ജോർജ്, അബ്ദുല്ല സയാനി, നൗഷാദ് ഒഴുർ, നൗഫൽ സൂപ്പി, അൻഷാദ് ബഷീർ, കിഷോർ, പ്രകാശ് മേപ്പയൂർ, മുഹമ്മദ് ഏറാമല, രാജാറാം, മുഹമ്മദ് ഹസൻ, ഹബീബ് റഹ്മാൻ, റെജി കാസിം, അയൂബ് മയ്യിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.