യുഫ്സി സോക്കർ അജ്മാൻ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ അബൂബക്കർ ഹുദവി സംസാരിക്കുന്നു
പാനായിക്കുളം മഹല്ല്
പാനായിക്കുളം മഹല്ല് യു.എ.ഇ ചാപ്റ്റർ ഇഫ്താർ സംഗമത്തിൽനിന്ന്
ദുബൈ: പാനായിക്കുളം മഹല്ല് യു.എ.ഇ ചാപ്റ്റര്‍ ഇഫ്ത്താര്‍ സംഗമം ദുബൈ കാലിക്കറ്റ് ഷെഫ് റെസ്റ്റാറന്റില്‍ നടന്നു. സ്ത്രീകളും കുട്ടികളുമടക്കം എണ്‍പതോളം പേർ പങ്കെടുത്ത പരിപാടിക്ക് അന്‍സാര്‍ കക്കാട്ട്, ഷെലില്‍ അയ്യാരില്‍, അഷ്റഫ് മണപ്പുറം, ഹാഷിം കക്കാട്ട് എന്നിവർ നേതൃത്വം നല്കി. തുടര്‍ന്നും ഫാമിലീ മീറ്റ് ഈദ് സംഗമം നടത്തുവാനും തീരുമാനിച്ചു.
യുഫ്സി സോക്കർ അജ്മാൻ
യുഫ്സി സോക്കർ അജ്മാൻ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ അബൂബക്കർ ഹുദവി സംസാരിക്കുന്നു
അജ്മാൻ: യുഫ്സി സോക്കർ അജ്മാൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അജ്മാൻ അൽ ജറഫ് അറൂസ് പാർട്ടി ഹാളിൽ നടത്തിയ മീറ്റിൽ അബൂബക്കർ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. നോമ്പ് ആത്മീയ ചൈതന്യം പകരുമ്പോൾ തന്നെ ശാരീരികമായി നിരവധി നേട്ടങ്ങൾ ലഭിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. സുഹൈൽ വി. ബാരി, മുനീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.