Posted On
date_range Updated On
date_range ഡ്രോൺ ആക്രമണം പ്രതിരോധിച്ചു; അബൂദബി വിമാനത്താവളത്തിൽ ഒരു മരണം, ഏഴ് പേർക്ക് പരിക്ക്
അബൂദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനെ ലക്ഷ്യമിട്ട് എത്തിയ ഒരു ഡ്രോൺ തടഞ്ഞ് നിര്‍ത്തുന്നതിനിടെ ഉണ്ടായ സംഭവത്തിൽ ഒരാൾ മരണപ്പെട്ടതായും ഏഴ് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
ഡ്രോൺ തടഞ്ഞ് വീഴ്ത്തുന്നതിനിടെ ഉണ്ടായ അവശിഷ്ടങ്ങൾ താഴെ പതിച്ചതാണ് അപകടത്തിന് കാരണമായത്. ഏഷ്യൻ സ്വദേശിയായ ഒരാളാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുകയാണെന്നും അവരുടെ നില നിരീക്ഷിച്ചുവരികയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾ അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും, ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. തുടർവിവരങ്ങൾ ലഭിക്കുന്നതോടെ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.