ദു​ബൈ: ഇ​ന്ത്യ​യു​ടെ സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) വി​മാ​ന ടി​ക്ക​റ്റ് ബു​ക്കി​ങ്, റീ​ഫ​ണ്ട് വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. ഈ ​വ​ർ​ഷം മാ​ർ​ച്ച് 26 മു​ത​ൽ പു​തി​യ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ബു​ക്കി​ങ്ങി​ന്ശേ​ഷം 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സൗ​ജ​ന്യ റ​ദ്ദാ​ക്ക​ൽ, ഏ​ഴു മു​ത​ൽ 14 ദി​വ​സ​ത്തി​നു​ള്ളി​ൽ റീ​ഫ​ണ്ട്, മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ പ​രി​ഷ്‍ക​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ബു​ക്കി​ങ് ന​ട​ത്തി​യ​തി​ന് ശേ​ഷം 48 മ​ണി​ക്കൂ​റി​ന​കം ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ക​യോ മാ​റ്റം വ​രു​ത്തു​ക​യോ ചെ​യ്താ​ൽ അ​ധി​ക ചാ​ർ​ജ് ഈ​ടാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം.

മാ​റ്റം വ​രു​ത്തു​ന്ന യാ​ത്ര​ക്ക് ബാ​ധ​ക​മാ​യ സാ​ധാ​ര​ണ നി​ല​വി​ലെ നി​ര​ക്ക് മാ​ത്ര​മേ ഈ​ടാ​ക്കാ​വൂ. ഈ ​സൗ​ക​ര്യം യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​തി​ന് ശേ​ഷം 48 മ​ണി​ക്കൂ​ർ കാ​ല​യ​ള​വി​ൽ ‘ലു​ക്ക്-​ഇ​ൻ ഓ​പ്ഷ​ൻ’ ന​ൽ​ക​ണ​മെ​ന്ന് എ​യ​ർ​ലൈ​നു​ക​ൾ​ക്ക് ഡി.​ജി.​സി.​എ നി​ർ​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ, ബു​ക്കി​ങ് തീ​യ​തി മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തി​ന​കം പു​റ​പ്പെ​ടു​ന്ന ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ​ക്കും 15 ദി​വ​സ​ത്തി​ന​കം പു​റ​പ്പെ​ടു​ന്ന അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ൾ​ക്കും ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​കി​ല്ല. ആ​ദ്യ 48 മ​ണി​ക്കൂ​റി​ന് ശേ​ഷം ടി​ക്ക​റ്റ് മാ​റ്റം വ​രു​ത്തു​ക​യാ​ണെ​ങ്കി​ൽ നി​ല​വി​ലു​ള്ള റ​ദ്ദാ​ക്ക​ൽ ചാ​ർ​ജു​ക​ൾ ബാ​ധ​ക​മാ​കും. ടി​ക്ക​റ്റ് നോ​ൺ-​റീ​ഫ​ണ്ട​ബി​ൾ ആ​ണെ​ങ്കി​ൽ പോ​ലും യു.​ഡി.​എ​ഫ്, എ.​ഡി.​എ​ഫ്, പി.​എ​സ്.​എ​ഫ് തു​ട​ങ്ങി​യ എ​ല്ലാ നി​യ​മ​പ​ര​മാ​യ നി​കു​തി​ക​ളും യാ​ത്ര​ക്കാ​ര​ന് തി​രി​കെ ന​ൽ​ക​ണം. ഇ​ന്ത്യ​യി​ലേ​ക്കും തി​രി​ച്ചും സ​ർ​വി​സ് ന​ട​ത്തു​ന്ന വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ റീ​ഫ​ണ്ട് റൂ​ൾ തു​ട​ര​ണം.

അ​തേ​സ​മ​യം, റീ​ഫ​ണ്ട് ന​ൽ​കാ​നു​ള്ള സ​മ​യ​പ​രി​ധി ഡി.​ജി.​സി.​എ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​താ​ക​ണം. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത ശേ​ഷം 24 മ​ണി​ക്കൂ​റി​ന​കം യാ​ത്ര​ക്കാ​ര​ൻ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന പേ​ര് പി​ശ​കു​ക​ൾ തി​രു​ത്തു​ന്ന​തി​നാ​യി അ​ധി​ക ഫീ​സ് ഈ​ടാ​ക്ക​രു​തെ​ന്ന് ഡി.​ജി.​സി.​എ വ്യ​ക്ത​മാ​ക്കി. ഈ ​സൗ​ക​ര്യം എ​യ​ർ​ലൈ​നു​ക​ളു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ നേ​രി​ട്ട് ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ് ബാ​ധ​കം. ട്രാ​വ​ൽ ഏ​ജ​ന്‍റ്​/​പോ​ർ​ട്ട​ൽ വ​ഴി ടി​ക്ക​റ്റ് വാ​ങ്ങി​യാ​ലും റീ​ഫ​ണ്ട് ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം എ​യ​ർ​ലൈ​നു​ക​ൾ​ക്ക്​ ത​ന്നെ​യാ​യി​രി​ക്കും. റീ​ഫ​ണ്ട് പ്ര​ക്രി​യ 14 പ്ര​വൃ​ത്തി ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. യാ​ത്രാ​വേ​ള​യി​ൽ യാ​ത്ര​ക്കാ​ര​നോ അ​തേ പി.​എ​ൻ.​ആ​റി​ൽ ഉ​ൾ​പ്പെ​ട്ട കു​ടും​ബാം​ഗ​മോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടി​ക്ക​റ്റ് റ​ദ്ദാ​ക്കേ​ണ്ടി​വ​ന്നാ​ൽ, എ​യ​ർ​ലൈ​നു​ക​ൾ റീ​ഫ​ണ്ടോ ‘ക്രെ​ഡി​റ്റ് ഷെ​ൽ’ സൗ​ക​ര്യ​മോ ന​ൽ​ക​ണം. പി​ന്നീ​ട്, യാ​ത്ര​ക്ക് അ​നു​യോ​ജ്യ​മാ​ണെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​യ​ർ​ലൈ​നി​ന്‍റെ എ​യ​റോ​സ്പേ​സ് മെ​ഡി​സി​ൻ വി​ദ​ഗ്ധ​രു​ടെ​യോ ഡി.​ജി.​സി.​എ അം​ഗീ​കൃ​ത വി​ദ​ഗ്ധ​രു​ടെ​യോ അ​ഭി​പ്രാ​യം ല​ഭി​ച്ച​തി​ന് ശേ​ഷ​മേ റീ​ഫ​ണ്ട് അ​നു​വ​ദി​ക്കൂ. 

Tags:    
News Summary - DGCA issues flight ticket booking and refund solutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.