അബൂദബി: കാണുന്ന മാത്രയിൽ തന്നെ ആരും ചിരിച്ചുപോകുന്ന മുഖമാണ് ഇമറാത്തി താരം ബിൻ ബാസിെൻറത്. കിടിലൻ തമാശകളുമായാണ് അബ്ദുൽ അസീസ് ബാസ് എന്ന ബിൻ ബാസ് സാമൂഹിക മാധ്യമങ്ങളിൽ താരമായതെങ്കിൽ കഴിഞ്ഞ ദിവസം അബൂദബിയിൽ ഇദ്ദേഹം പുഞ്ചിരി വിരിയിച്ചത് അപ്രതീക്ഷിത ടാക്സി യാത്രയിലൂടെയാണ്.
ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് ഡ്രൈവർമാർക്കൊപ്പമാണ് താരം സഞ്ച രിച്ചത്. ഏതു സമയവും കൈകാണിച്ച് ആരും ട്രിപ്പ് വിളിച്ച് കയറുമെന്നതിനാൽ കൂടെ സഞ്ചരിക്കുന്നയാൾ ആരാണെന്ന് ഡ്രൈവർമാർക്ക് ആദ്യം പിടികിട്ടിയില്ല. മലയാളിയായ ഡ്രൈവർ സജിയോട് ഇന്ത്യക്കാരനാണ് എന്നറിഞ്ഞപ്പോൾ കൈസാ േഹ എന്ന് ഹി ന്ദിയിൽ തിരക്കി.
പിന്നെ മക്കൾ എത്ര പേരുണ്ടെന്നന്വേഷിച്ചു. രണ്ടു മക്കളെന്ന് മറുപടി. സജി നാട്ടിൽ പോയിട്ട് ഒരു വർഷമായെങ്കിൽ ബംഗ്ലാ സ്വദേശി വാജിദ് മക്കളെ കണ്ടിട്ട് രണ്ടു വർഷത്തിലേറെ ആയിട്ടുണ്ടായിരുന്നു. ഒരു സമ്മാനമുണ്ടെന്നു പറഞ്ഞ് നാട്ടിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് കവറിലിട്ട് നൽകിയപ്പോൾ സജിക്ക് ഒരു നിമിഷം വിശ്വസിക്കാനായില്ല. തുറന്നു നോക്കി സത്യമെന്ന് ഉറപ്പു വരുത്തി നന്ദിയും സന്തോഷവും അറിയിച്ചു.
ഇതൊരു സ്വപ്നം പോലെയെന്നാണ് വാജിദ് പ്രതികരിച്ചത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽനഹ്യാൻ പ്രഖ്യാപിച്ച ദാനവർഷത്തിെല റമദാൻ പ്രമാണിച്ച് ഇത്തിഹാദ് എയർവേയ്സ് ആണ് ടിക്കറ്റുകൾ സ്പോൺസർ ചെയതത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.