‘വെളിച്ചത്തിലേക്കുള്ള പാത’പ്രഭാഷണത്തിൽ ബഷീർ തിക്കോടി സംസാരിക്കുന്നു
ദുബൈ: സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ ബഷീർ തിക്കോടിയുടെ ‘വെളിച്ചത്തിലേക്കുള്ള പാത’പ്രഭാഷണം ശ്രദ്ധേയമായി. അനുഗ്രഹങ്ങളെ മറന്നുപോവുകയും നെഗറ്റീവായ കാര്യങ്ങൾ ഹൃദയത്തോട് ചേർത്തുവെക്കുകയും ചെയ്യുന്ന ഈ അഭിനവ കാലത്ത് നാം ഏതു വഴിയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ഓരോരുത്തരും പുനർചിന്തനം നടത്തണമെന്ന് ബഷീർ തിക്കോടി പറഞ്ഞു.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. എ.എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഫഹിയാസ് അഹ്മദ്, സുലൈമാൻ, സാജിദ്, സക്കറിയ, ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.