ലിസ് എക്സിബിഷൻസ് ഒരുക്കിയ ‘ബാക് ടു സ്കൂൾ ആൻഡ് സമ്മർ സെയിൽ’ പരിപാടിയിൽ
എത്തിയവരുടെ തിരക്ക്
ഷാർജ: മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളുമായി ആരംഭിച്ച ‘ബാക് ടു സ്കൂൾ ആൻഡ് സമ്മർ സെയിൽ’ മേളക്ക് മികച്ച പ്രതികരണം. ഷാർജ എക്സ്പോ സെന്ററിൽ ആഗസ്റ്റ് ഒന്നിന് ആരംഭിച്ച 10 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ വാരാന്ത്യ ദിവസങ്ങളിലും അല്ലാത്തപ്പോഴും നിരവധിപേരാണ് കുടുംബമായി എത്തിച്ചേരുന്നത്.
കുട്ടികൾക്കും കുടുംബങ്ങൾക്കും ആവശ്യമായതെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് മേളയിലേക്ക് എല്ലാവരെയും ആകർഷിക്കുന്നത്. സ്കൂൾ തുറക്കാനിരിക്കെ കുട്ടികൾക്ക് ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയതും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ലിസ് എക്സിബിഷൻസാണ് മേള ഒരുക്കിയിരിക്കുന്നത്. വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ, ഏറ്റവും പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്റ്റൈലിഷ് പാദരക്ഷകൾ, ജീവിതശൈലി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപന്നങ്ങൾ ഇവിടെ വിലക്കിഴിവോടെ സ്വന്തമാക്കാം.
വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ സജ്ജീകരിച്ച ഫുഡ് കോർട്ടും കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വാദ്യകരമായ പരിപാടികളും സമ്മാനങ്ങളും ആകർഷകമാണ്. പ്രതികൂല കാലാവസ്ഥയിലും മേളയിലേക്ക് നിരവധിപേർ എത്തിച്ചേരുന്നത് സന്തോഷകരമാണെന്നും പ്രതീക്ഷിച്ചതിനപ്പുറമാണ് പ്രതികരണമെന്നും ലിസ് എക്സിബിഷൻസ് സി.ഇ.ഒ ജേക്കബ് വർഗീസ് പറഞ്ഞു.
മികച്ച ബ്രാൻഡുകളും ഉൽപന്നങ്ങളുമായി ഇവിടെ എത്തിച്ചേർന്ന വിവിധ പങ്കാളികൾക്കുംകൂടി അവകാശപ്പെട്ടതാണ് ഇതിന്റെ ക്രെഡിറ്റ്. അവർ ഏറ്റവും ആകർഷകമായ വിലയിൽ ആവശ്യമുള്ളത്രയും സ്റ്റോക്കുകളും ഇവിടെ എത്തിച്ചു -അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികൾക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങാനായി വിവിധ സ്ഥലങ്ങൾ സന്ദർശിക്കേണ്ടത് ഒഴിവാക്കാൻ രക്ഷിതാക്കൾക്ക് അവസരമൊരുക്കുകയാണ് പരിപാടി. നാലുവർഷം മുമ്പാണ് എക്സ്പോ സെന്ററിൽ സമ്മർ സെയിൽ ആരംഭിക്കുന്നത്.
രാജ്യത്തെ മുൻനിര റീട്ടെയ്ലർമാരുടെ സാന്നിധ്യവും വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഒരേ സ്ഥലത്ത് ലഭ്യമാകുന്നതുമാണ് മേളയെ ജനപ്രിയമാക്കിയത്. പ്രമുഖ റീട്ടെയിലർമാരുടെയും ബെല്ലിസിമോ പെർഫ്യൂംസ്, ഹോംസ്റ്റൈൽ, എക്സ്പ്രഷൻ, ഒ.എം.എസ്, ആസ്റ്റർ ഫാർമസി, ബ്രാൻഡ് ബസാർ, എൽ.സി.ഡബ്ല്യു, ബേബി ഷോപ്പ്, സ്പ്ലാഷ്, നൈൻ വെസ്റ്റ്, നാച്ചുറലൈസർ, ഹഷ് പപ്പീസ്, സി.സി.സി, ക്രയോള, സ്കെച്ചേഴ്സ് തുടങ്ങിയ എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും സാന്നിധ്യം മേളയിലുണ്ട്.
രാവിലെ 11 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്ന വിൽപന മേളയിൽ പ്രവേശനത്തിന് അഞ്ച് ദിർഹമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പാർക്കിങ് സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.