ദുബൈ: സ്വയം നിയന്ത്രിത വാഹനങ്ങൾ ഉപയോഗിക്കുന്നത് വളരെയധികം പണവും സമയവും ലാഭിക്കാൻ ഉതകുമെന്ന് ദുബൈയിൽ സംഘടിപ്പിച്ച സ്മാട്ട് പാർക്കിംഗ് യു.എ.ഇ സമ്മേളനം വിലയിരുത്തി. ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുേമ്പാൾ യാത്രികർക്ക് പാർക്കിംഗ് സ്ഥലം തേടി അലയേണ്ടി വരുന്നില്ല എന്നതാണ് പ്രധാന ഗുണം. ആളുകളെ ഇറക്കി പോകുന്ന രീതിയാണ് അവലംബിക്കുക. ഇതോടെ ബഹുഭൂരിപക്ഷം പാർക്കിംഗ് കേന്ദ്രങ്ങളും ഒഴിഞ്ഞു കിടക്കും. ലോകത്തിലെ മുൻനിര നഗരങ്ങളിൽ നടന്ന പഠനത്തിൽ വാഹന ഉടമകൾ പ്രതി വർഷം ശരാശരി 17 മണിക്കൂറോളം പാർക്കിംഗ് സ്ഥലങ്ങൾ തേടി അലയാനാണ് വിനിയോഗിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന് വേണ്ട ഇന്ധനത്തിനും മറ്റുമായി ഒരോരുത്തരും ആയിരം ദിർഹത്തോളം ചെലവഴിക്കേണ്ടിയും വരുന്നുണ്ട്. ദുബൈയിൽ 25ശതമാനം വാഹനങ്ങൾ ഇത്തരത്തിലാകുന്നതോടെ ഗതാഗത ചിലവിൽ 44 ശതമാനം കുറവ് വരുത്താനാകുമെന്നാണ് റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൂട്ടൽ.
കാർബൺ ബഹിർഗമനത്തിെൻറ അളവ് കുറക്കുന്നതിലൂടെ മാത്രം വർഷം 150 കോടി ദിർഹം ലാഭിക്കാനാകും. 2030 ഒാടെ ഗതാഗതം പൂർണമായി സ്വയം നിയന്ത്രിത വാഹനങ്ങളിലേക്ക് മാറുേമ്പാൾ നേട്ടം 1800 കോടി ദിർഹമെങ്കിലുമാകുമെന്നാണ് കണക്കുകൂട്ടൽ. സാേങ്കതിക വിദ്യ മാറുന്നതോടെ പാർക്കിംഗ് സംവിധാനത്തിലും മാറ്റമുണ്ടാകുമെന്നും സമ്മേളന പ്രതിനിധികൾ ചൂണ്ടിക്കാട്ടി . പുതിയ സേങ്കതിക വിദ്യകളോട് താൽപര്യം കാണിക്കുന്ന ദുബൈയായിരിക്കും ലോകത്ത് ആദ്യം ഇത്തരം ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന ആദ്യ നഗരമെന്നും അവർ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.