പരിശോധന ശക്തമാക്കി അധികൃതർ; വ്യാജ സ്വദേശിവത്കരണത്തിൽ വൻ കുറവെന്ന്​ മന്ത്രാലയം

അബൂദബി: പരിശോധന നടപടികൾ ശക്​തമാക്കിയതോടെ രാജ്യത്ത്​ വ്യാജ സ്വദേശിവത്​കരണ നിയമനങ്ങളിൽ വൻ കുറവ്​ സംഭവിച്ചതായി മാനവ വിഭവശേഷി, സ്വദേശിവത്​കരണ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം നിയമലംഘനങ്ങളിൽ സംഭവിച്ചത്​ 65 ശതമാനത്തിന്‍റെ കുറവാണ്​​.

സ്വകാര്യ മേഖലകളിൽ സ്വദേശിവത്​കരണ നിയമം പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞ വർഷം മന്ത്രാലയം 695,000 പരിശോധനൾ സംഘടിപ്പിച്ചിരുന്നു​. വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച്​ 3,000 സംയുക്​ത പരിശോധന ക്യാമ്പയ്​നുകളും​ മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. നിയമപാലനം ശക്​തിപ്പെടുത്തുന്നതിനും തൊഴിലിടങ്ങളുടെ അവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ തൊഴിൽ അന്തരീക്ഷവും മത്സരക്ഷമതയും നിലനിർത്തുന്നതിനുമായി തുടർന്നുവരുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു​ നടപടി. ഇതിന്‍റെ ഫലമായാണ്​​​ നിയമം പാലിക്കുന്ന പ്രവണത വർധിച്ചതും നിയമ ലംഘനങ്ങൾ കുറഞ്ഞതും. 2024ലിനെ അപേക്ഷിച്ച്​ സ്വകാര്യ കമ്പനികളിൽ നിയമം പാലിക്കുന്നതിന്‍റെ അളവ്​ 34 ശതമാനം വർധിച്ചതായാണ്​ കണക്ക്​. ഇക്കാലയളവിൽ രേഖപ്പെടുത്തിയ നിയമലംഘനങ്ങളിൽ 13 ശതമാനത്തിന്‍റെ കുറവും സംഭവിച്ചു. ഡാറ്റ വിശലകനം, നിർമിത ബുദ്ധി എന്നിവയുടെ പിന്തുണയോടെ നിയമലംഘനങ്ങൾ കണ്ടെത്താനും പരിഹരിക്കാനുമുള്ള സംവിധാനങ്ങളുടെ ഫലപ്രാപ്തിയാണ്​ ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന്​ മന്ത്രാലയം വ്യക്​തമാക്കി.

തൊഴിലാളികളുടെ ക്ഷേമം വർധിപ്പിക്കുന്നതിൽ നടത്തിയ പരിശ്രമങ്ങൾ താമസവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിൽ 30 ശതമാനത്തിന്‍റെ കുറവ്​ വരുത്താൻ സാധിച്ചു. രാജ്യത്തിന്‍റെ വിപുലമായ സാമ്പത്തിക ലക്ഷ്യങ്ങൾക്ക്​ അനുസരിച്ച്​ മികച്ച നിയന്ത്രണമുള്ള തൊഴിൽ മാർക്കറ്റിനെ പിന്തുണക്കുന്നതിനും പരിശോധനകളെ കൂടുതൽ കാര്യക്ഷമമാക്കാനും നിർമിത ബുദ്ധി, ഡാറ്റ വിശകലനം പോലുള്ള നൂതന സാ​ങ്കേതിക വിദ്യകളുടെ വർധിച്ചിവരുന്ന ഉപയോഗം സഹായികമായതായി മന്ത്രാലയം വിലയിരുത്തി.

Tags:    
News Summary - Authorities have intensified inspections; Ministry says there has been a significant decrease in fake naturalization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.