ദുബൈ: നഴ്സുമാരുടെ സംഭാവനകൾക്ക് അംഗീകാരം നൽകാൻ ലക്ഷ്യമിട്ട് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഏർപെടുത്തിയ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2,50,000 യു.എസ് ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡ് നഴ്സിങ് രംഗത്തെ മികവിനായി സമ്മാനിക്കപ്പെടുന്ന ലോകത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള അവാര്‍ഡുകളിലൊന്നാണ്. ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്ക് www.asterguardians.com വഴി 2022 നവംബര്‍ 30നകം നാമനിർദേശങ്ങൾ സമര്‍പ്പിക്കാം.
ഇംഗ്ലീഷ്, മാന്ഡറിന്, ഹിന്ദി, സ്പാനിഷ്, ഫ്രഞ്ച്, അറബിക്, തഗാലോഗ് എന്നീ ഏഴു ഭാഷകളില്‍ ഏതിലെങ്കിലും അപേക്ഷകള്‍ സമര്‍പ്പിക്കാം.അപേക്ഷകള്‍ തേര്‍ഡ് പാര്‍ട്ടി ഏജന്‍സിയും സ്വതന്ത്ര ജൂറിയും നിയന്ത്രിക്കുന്ന വിവിധ ഘട്ടങ്ങളിലൂടെയുളള അവലോകന പ്രക്രിയക്ക് വിധേയമാക്കപ്പെടും. പ്രോസസ് അഡ്വൈസറായി ഏണസ്റ്റ് ആൻഡ് യങ് എൽ.എൽ.പിയെയാണ് നിയമിച്ചിരിക്കുന്നത്. തുടര്‍ന്ന് വിദഗ്ധരുടെ സ്വതന്ത്ര പാനല്‍ അടങ്ങുന്ന ഗ്രാന്‍ഡ് ജൂറി മികച്ച 10 നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകള്‍ അവലോകനം ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്ന ഫൈനലിസ്റ്റുകള്‍ പൊതു വോട്ടിങ് പ്രക്രിയക്കും അന്തിമ വിജയിയെ നിർണയിക്കുന്നതിനായി ഗ്രാന്‍ഡ് ജൂറിയുമായുള്ള പാനല്‍ ചര്‍ച്ചക്കും വിധേയരാക്കപ്പെടും.
184 രാജ്യങ്ങളില്‍നിന്നായി 24,000 അപേക്ഷകള്‍ വന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന്റെ ആദ്യ പതിപ്പിന്റെ വിജയത്തിന് ശേഷം അടുത്ത പതിപ്പുമായി മുന്നോട്ടുപോവുകയാണെന്ന് ആസ്റ്റര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലായ നഴ്സുമാര്‍ ജോലിഭാരവും വലിയ സമ്മർദങ്ങളും അനുഭവിക്കുമ്പോഴും വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. ആരോഗ്യസംരക്ഷണ സംവിധാനത്തില്‍ സുപ്രധാന ദൗത്യം നിർവഹിക്കുന്നത് ഡോക്ടര്‍മാരാണെങ്കിലും നഴ്സുമാര്‍ക്കും അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും ഡോ.ആസാദ് മൂപ്പന് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://www.asterguardians.com/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.